Powered By Blogger

Wednesday, August 24, 2011

സുഹൃത്തേ ... നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യ പൈപ് [ 29-12-2010 ] വീണ്ടും പൊട്ടി

സുഹൃത്തേ ... നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യ പൈപ് [ 29-12-20010 ] വീണ്ടും പൊട്ടി രാസ മാലിന്ന്യം പരിസരപ്രദേശങ്ങളില്‍ ആകെ ധുര്‍ഗന്തം പരത്തി ജനജീവിതം ദുസ്സകമാക്കിയിരിക്കുകയാണ്. കമ്പനി ചലകുടി പുഴയിലേക്ക് നിര്‍ബാധം ഒഴുക്കിവിടുന്ന ഈ മലിനജലത്തില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന "ലട് ,നിക്കല്‍ " തുടങ്ങിയ ഘനലോകങ്ങള്‍ അമിതമായ അളവില്‍ അടങ്ങിട്ടുന്ടെന്നു സമീപ കാല പഠന റിപ്പോര്‍ട്ടുകള്‍ വെളിപെടുതിട്ടുണ്ട് .ഏഴോളം പന്ജ്ജയതുകളിലെക്കുള്ള കുടിവെള്ള പദ്ധതി കളിലെക്കാണ് കമ്പനി ഇത്രയും കാലം വിഷമോഴുക്കിയിരുന്നത് . പന്ജ്ജായത്തിന്റെ അനുമതി ഇല്ലാതെയാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് .മലിനീകരണ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ പതിവ് പോലെ സാമ്പിള്‍ ശേഖരിച്ചു പോയി നാലാം തിയതി കമ്പനി അറ്റകുറ്റ പണിനടത്തുന്നതിന് ശ്രമം നടത്തി എങ്കിലും പരിസര വസികളുടെയും സമര സമിതിപ്രവര്‍ത്തകരുടെയും ശക്തമായ എതിര്പിനെ തുടര്‍ന്ന് പന്ജ്ജയതും പോലീസും ഇടപെട്ടു തല്‍സ്ഥിതി തുടരുകയാണ് .[ 5-1-2010 ]ന് ജില്ലാ കളക്ടര്‍ കമ്പനിയോട് അടിയന്തിരമായി മാന്‍ഹോള്‍ അടച്ച് മലിന ജലത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിര്‍ത്തി വക്കാന്‍ ആവിശപെട്ടിരിക്കുകയാണ്.രാസ മാലിന്ന്യങ്ങള്‍ ഒഴുക്കി വിടാനുള്ള കുപ്പത്തൊട്ടിയാണോ ചലകുടി പുഴ .; ഇല്ല ഇനിയും ഇത് അനുവദിച്ചുകൂടാ .വരൂ ഈ സമരത്തില്‍ അണിചെരു...... ജോബി റൈന്‍ബോ ...... പ്രതികരിക്കുക .... അഭിപ്രായങ്ങള്‍ പറയുക ...
ചലകുടി പുഴയില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യം [ മൃഗ കൊഴുപ് ] പൊങ്ങി കിടക്കുന്നു

രാസ മാലിന്യം കലര്‍ന്ന മലിന ജലം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W 4659 ) നാട്ടുകാര്‍ തടഞ്ഞു.




രാസ മാലിന്യം കലര്‍ന്ന മലിന ജലം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W 4659 )
നാട്ടുകാര്‍ തടഞ്ഞു.
കാതികുടം നിറ്റ ജെലാടിന്‍ കമ്പനിയിലേക്ക് ആസിഡ് കൊണ്ടുവരുന്നത്തിന്റെ
മറവില്‍ ടാങ്കര്‍ ലോറിയില്‍ യാതൊരു രേഖകളും ഇല്ലാതെ അനധികൃതമായി
കാക്കനാട് പ്ലാന്‍റില്‍ നിന്നും രാസ മാലിന്യം കലര്‍ന്ന മലിന ജലം
കൊണ്ടുവന്ന് കമ്പനിയുടെ മലിനജലനിര്‍ഗമന പൈപ്പിലൂടെ ചാലകുടി പുഴയിലേക്ക്
ഒഴുക്കി വിടുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാരും സമര സമിതി പ്രവര്‍ത്തകരും
പല ദിവസം നിരീക്ഷണം നടത്തി മാലിന്യം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W
4659 ) 17.05 .2011 രാത്രി തടഞ്ഞു വച്ച്‌ പോലീസ് അധികാരികളെയും പഞ്ചായത്
അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്ടടിയില്‍
എടുത്തിട്ടുണ്ട്. രാവിലെ തഹസില്‍ദാര്‍ വന്നു പരിശോധിക്കുമെന്ന്
പഞ്ചായത്ത്‌ പറയുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ നാട്ടുകാര്‍ കമ്പനി
ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ.
മോഹനന്‍, വാര്‍ഡ് മെമ്പര്‍ ഷേര്‍ലി പോള്‍. എം.സി. ഗോപി തുടങ്ങിയവര്‍
നേതൃത്വം നല്‍കി. കാതികുടം നിറ്റ ജെലാടിന്‍ കമ്പനിയുടെ ജല വായു
മലിനീകരണം മൂലം പൊറുതി മുട്ടിയ നാട്ടുകാര്‍ സ്മരമുഖതായിരിക്കെ കമ്പനി
പുറത്തു നിന്നും മാലിന്യം കൊണ്ടുവന്ന് പ്രശ്നം രൂക്ഷമാക്കുന്നതില്‍ ജനം
രോഷകുലരയിരിക്കുന്നു.

പോരാടുക പൊരുതുക




തൃശ്ശൂരിലെ കാതികുടം എന്ന നാട് അര്ഭുധ ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതിന് കാരണം ഒരു വ്യവസായമാണ്‌ ...".നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് " എന്നാ കമ്പനിയുടെ വ്യവസായ മലിനീകരണം മൂലം ഒരു നാടിന്‍റെ ജീവ ബിന്ദുക്കളില്‍ എല്ലാം അര്ഭുധം പടര്‍ന്നു ...... മൂനാം ലോക രാജ്യങ്ങളിലെ രക്ഷ്ട്രിയ ഉള്ളറകളും കാതികുടം വെളിവാക്കുന്നു ..... നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യവും മലിനീകരണവും ഒരു ഗ്രാമത്തെ രോഗ ഗ്രസ്തമാക്കി ...ജപ്പാന്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തില്‍ അസംസ്കൃത ജലാറ്റിന്‍ ആയ ഒസ്സിന്‍ ആണ് ഉള്ല്പതിപ്പിക്കുന്നത് . മൃഗങ്ങളുടെ അസ്ഥി "ഹൈ ഡ്രോ ക്ലോറിക് ആസിഡില്‍" ഇട്ടാണ് " പ്രോടിന്‍ " വേര്‍തിരിച്ചു എടുക്കുന്നത് ഇതിനായി ടണ്‍ കണക്കിന് മൃഗവിഷിഷ്ട്ടവും ആസിഡും ഉപയോഗിക്കുന്നു ഒപ്പം ടണ്‍ കണക്കിന് ഘോര മാലിന്ന്യങ്ങളും പുറംതള്ളുന്നു .......... കതികുടത് മൂന്ന് വാര്‍ഡ് കളിലായി 144 പേര്‍ ആണ് അര്ഭുധം ബാതിച്ചു മരിച്ചത് ....... കതികുടാതെ കാന്‍സര്‍ രോഗികളുടെ തോത് 336% അതികമാണ് .... വധ്യത , പണ്ടുരോഗം , ശ്വോസം മുട്ട് ,ഹൃതുരോഗം എന്നിവയും ഇവിടെ വ്യാപകമാണ് . ഇവിടെ നിന്നും പല ഗ്രാമങ്ങളിലേക്കും വന്‍ തോതില്‍ മാലിന്ന്യം തള്ളുന്നതായി പരാതിയുണ്ട് . ഈ ചിത്രം അതിനു തെളിവാണ് ... ഇതു ശ്രീമൂലനഗരം ഗ്രമാപഞ്ഞയത്തിലെ കാര്‍ഷിക ഗ്രാമമായ ""കല്ലയം "" ഇവിടെ വന്‍ തോതില്‍ രസമാലിന്ന്യം ഒരു സൊകാര്യ വക്തി കൊണ്ട് വന്നു നിക്ഷേപിക്കുന്നു . ഈ ഗ്രാമത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കാര്‍ഷിക പണികളില്‍ ഏര്‍പെട്ടു ഉപജീവനം നടത്തിവന്ന 10 ത്തോളം പേര്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു ...... കരുതിയിരിക്കുക പ്രതികരിക്കുക വരും നാളുകളില്‍ ഇവിടെ ഒത്തിരി ആളുകള്‍ മരണമടയുമ്പോള്‍ അനുശോജനം നടത്താന്‍ ഒത്തിരി പേര്‍ ഉണ്ടാകും ....... ഇപ്പോള്‍ പ്രതികരിക്കുക നമ്മുടെ കുഞ്ഞു കുട്ടികളെ വരും വിപതുക്കളില്‍ നിന്നും നമുക്ക് സംരക്ഷിക്കാം ............ JOBY RAINBOW 9447605439