Powered By Blogger

Saturday, October 1, 2011

ഇത് വഴി നരക കവാടം തുറക്കുന്നു ഭാഗം ..2

തുടര്‍ച്ച ........... 








 വെള്ളക്കൊള്ള   

കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ അനവധിയാണ് . ഇതില്‍ പ്രധാനം വെള്ളക്കൊള്ളയാണ് . ഒസിന്ഉല്പാദാനത്തിന് കമ്പനി പ്രതിദിനം രണ്ട്‌ കോടി ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി പഠനങ്ങള്വ്യെക്തമാക്കുന്നു . എന്നാല്‍ പ്രതിദിനം 60 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദംഇത് തെറ്റാണെന്ന് ആക്ഷന്‍ കൌണ്സില്‍ തെളിയിച്ചിട്ടുണ്ട് . ചാലക്കുടി പുഴയില്‍ സ്വന്തമായി പമ്പ് ഹൗസ്സ്ഥാപിച്ചു 24 മണിക്കുറും പ്രവര്ത്തിക്കുന്ന 60 H P മോട്ടോറുകള്‍ ഉപയോഗിച്ച് പടുകുറ്റന്‍ പൈപ്പുകളിയാണ്കമ്പനി വെള്ളം ഊറ്റുന്നത് . പഞ്ചായത്തില്‍ നിന്നോ മറ്റേതെങ്കിലും സര്ക്കാര്‍ സ്ഥാപനത്തില്‍ നിന്നോഒരനുമതിയും ഇതിനു നേടിയിട്ടില്ല .മലിനികരണ നിയന്ത്രണ  ബോര്ഡിന്റെ അനുമതിയുണ്ടെന്ന് കമ്പനി പിന്നീടുവാദിചെങ്കിലും തങ്ങള്ക്കു അനുമതി നല്കാന്‍ അധികാരമില്ലെന്ന് 2009 ല്‍ ബി ഡി . ദേവസി MLA  കത്തിക്കുടത്വിളിച്ചു ചേര്ത്ത പരിപാടിയില്‍ അന്നത്തെ .മലിനികരണ നിയന്ത്രണ  ബോര്ഡിന്റെ ചെര്മാന്‍ SD .ജയപ്രസാദ്തന്നെ വെക്തമാക്കിട്ടുണ്ട് .
പുഴയോരത്ത് അനുമതിയില്ലാതെയാണ് കമ്പനി പമ്പ് ഹൗസ് സ്ഥാപിച്ചത് .വെള്ളം എത്തിക്കുന്നതിനുള്ള കൂറ്റന്പൈപ് സ്ഥാപിച്ചതും അനുമതി ഇല്ലാതെയാണ് . ഭുമി കൈയേറിയത് കുടാതെ മറ്റാര്ക്കും പ്രവേശനംനല്കാത്തവിധം കമ്പനി പ്രതേക കവല്ക്കരെയും നിയോഗിച്ചിട്ടുണ്ട് .മാലിനികരണത്തെ കുറിച്ച് പഠിക്കുന്നതിനുഈ കാവല്ക്കാര്‍ തടസങ്ങള്‍ സൃഷ്ട്ടിച്ചതായി  netharland  സര്വ്വകലാശാലയിലെ ഗവേഷകന്‍ റാം പ്രസാദ്‌ കാഫ്ലെ ഗവേഷണ പ്രബന്ധത്തില്‍ വെക്തമാക്കിട്ടുണ്ട് .32 വര്ഷം കൊണ്ട്  കമ്പനി   23000  കോടി ലിറ്റര്‍ വെള്ളംഇവിടെ നിന്നും ഊറ്റിയിട്ടുണ്ട്  എന്നാണ് ഏകദേശ കണക്കു . ആരോടും അനുമതി വാങ്ങാതെ നഗ്നമായി നടത്തുന്നവെള്ള  ക്കൊള്ള ആയതിനാല്‍ കമ്പനി ചില്ലി കാശ് ഇതിനു നല്കിട്ടില്ല്യ .
                        മാലിന്യത്തിന്റെ ഉറവകള്‍    
  ഹൈഡ്രോക്ലോറിക്ക് ആസിഡ് കലര്ന്ന വെള്ളം , ഭീമമായ അളവില് പുറത്തേക്കു തള്ളുന്ന മജ്ജയുംമാംസവിഷിഷ്ട്ടങ്ങളും  ഗ്രീസ് എണ്ണ ഇവയൊക്കെയാണ് കമ്പനി പ്രതിദിനം  ചാലക്കുടി പുഴക്കും കാതികുടതിനുംസമ്മാനിക്കുന്നത് . ഒസിന് പ്ലാന്റില് നിന്ന് മാത്രമുള്ള മാലിന്യപട്ടികയാണ് മുകളില് നിരത്തിയത് .ലൈംഡു ഒസിന്നിര്മ്മാണ യുണിറ്റില് നിന്നും വന്തോതില് ചുണ്ണാബും  മറ്റു ദ്രവീകൃത മാലിന്ന്യങ്ങളും പുറത്തെത്തുന്നു . ഡൈകാത്സ്യം ഫോസ്ഫേറ്റ് പ്ലാന്റില് നിന്നും ക്ലോറൈഡുകള് കണ്ടമാനം പുറതെക്കൊഴുകുന്നു 
വെള്ളം എടുക്കുന്നു എന്നത് മാത്രമല്ല ,ഉല്പാദനശേഷം മാലിന്യം നിറഞ്ഞ നിലയില്  ജലം തിരിച്ചു അതെപുഴയിലേക്കുതന്നെ ഒഴുക്കുകയുമാണ് കമ്പനി . ഇതിനും പഞ്ചായത്തിന്റെ അനുമതി ഇല്ല . പൊതുസ്ഥലത്തുകുടെയാണ് കമ്പനിയുടെ മാലിന്യ ഒഴുക്കല്‍ . കാതിക്കുടതുക്കാര് മാത്രമാണ്  വിഷം ചുമക്കുന്നതെന്ന പൊതുധാരണ തെറ്റാണ് . ചാലക്കുടി പുഴയിലെ വെള്ളം ഉപയോഗിക്കുന്ന നിരവധി ഗ്രാമ പഞ്ചായത്തുകളുംസ്ഥാപനങ്ങളും വിഷം ഏറ്റുവാങ്ങുനുണ്ട് വാട്ടര് അതോറിറ്റിയുടെ പമ്പ് ഹൗസ് പ്രവര്ത്തിക്കുന്നത് മലിന ജലപൈപ് പുഴയില് ചെന്ന് ചേരുന്നതിന് സമീപത്താണ് . കൊടുങ്ങല്ലൂര് മുനിസിപ്പല് പ്രദേശത്തും ,മാള , പൊയ്യ ,കുഴൂര്‍ , അന്നമനട , പുത്തന്ചിറ ,വെള്ളങ്ങല്ലുര് പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നത്  പമ്പ്ഹൗസില് നിന്നാണ് . വൈന്തല മാബ്ര - ചെട്ടിക്കുന്ന് കുടിവെള്ള പദ്ധതിയിലുടെ പതിനായിരക്കണക്കിനുജനങ്ങളാണ് കുടിവെള്ളമുപയോഗിക്കുന്നത് . ഇവിടെയുള്ള വൈന്തല കുടിവെള്ള  പദ്ധതിയില് വിതരണംചെയ്യുന്ന ജലം ഈയടുത്ത് വാട്ടര് അതോറിറ്റി പരിശോധിച്ചപ്പോള് മാരക വിഷാംശം കണ്ടെത്തിയിരുന്നു 
കാഡ്മിയം ,ക്രോമിയം ,ലെഡ് ,നിക്കല്‍ തുടങ്ങിയ അതിഘന മുലകങ്ങള്‍ വന്തോതില്‍ കലര്ന്ന് ജലസേചനത്തിനുപോലും ഉപയോഗിക്കാനാവാത്ത വിധം ജലം വിഷമയമായി . കാത്സ്യവും പുറംതള്ളുന്ന മാലിന്യഅവശിഷ്ട്ടങ്ങളിലെ പ്രധാന സാന്നിധ്യമാണ് .ചാലക്കുടി പുഴയിലെയും പേരുന്താണി പുഴയിലെയും ജലത്തില്കാത്സ്യവും അതിഘന മുലകങ്ങളും അമിത തോതില്‍ കലര്ന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു .
കമ്പനി ചാലക്കുടി പുഴയില് ഒഴുക്കുന്ന ദ്രാവക മാലിന്യങ്ങള് പ്രദേശത്തെ ഉപരിതല ഭുഗര് ജലസബത്തിനുനല്കുന്ന വിപത്ത് ചെറുതല്ല . പെരുന്തോടും ചാത്തന്ചാലും പോലുള്ള ചെറു തോടുകളിലെ ജലം പൂര്ണ്ണമായുംമാലിനികരിക്കപ്പെട്ടു . കുടിവെള്ളത്തിനും അലക്കാനും കുളിക്കാനും കൃഷിക്കും  തോടുകളെ ആശ്രയിക്കാന്പറ്റാതായി 
വേനലില് മത്സ്യങ്ങള് ചത്തൊടുങ്ങുന്നത് പെരുന്തോട്ടില് സാധാരണമാണ് . കമ്പനി മലിനജലം ഒഴുക്കുന്നഭാഗത്തിനടുത്ത കക്കാട് പമ്പ് ഹൗസില് നിന്നെത്തുന്ന വെള്ളം ഉപയോഗിച്ചതോടെ വെള്ളരി കൃഷി പുര്ണ്ണമായി നശിച്ചെന്ന കര്ഷകന്റെ പരാതിയെത്തുടര്ന്ന് പ്രദേശത്തെ മണ്ണും ജലവും പരിശോധിക്കാന് ചാലക്കുടി മുന്സിഫ്കോടതി കമീഷനെ നിയമിച്ചു . 2006 മെയില് ചാലക്കുടി പുഴയില് മത്സ്യങ്ങള് കുട്ടമായി ചത്തുപൊന്തി .പുലിക്കടവിലും അപ്പനിക്കടവിലും ആയിരുന്നു ഇവ കുടുതല് കാണപ്പെട്ടത് . അന്തരിക്ഷം ദുര്ഗന്ധ പുരിതമായി .തുടര്ന്ന് ,റീജനല് അനലിറ്റിക്കല് ലാബില് നടത്തിയ ജലപരിശോധനയില് ജലത്തില് ആസിഡു സാന്നിധ്യമുണ്ടെന്ന്വ്യക്തമായി . ജലത്തിലെ ലേയ ഓക്സിജന്റെ ( Dissolved Oxygen ) സാന്നിധ്യം വളരെ കുറഞ്ഞുപോയെന്നുംപരീക്ഷണഫലം പറഞ്ഞു . കൊടുങ്ങല്ലൂര്‍ ,മാള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടര് അതോറിറ്റിപമ്പ്ഹൗസും കമ്പനി ചാലക്കുടി പ്പുഴയില് മാലിന്യം പുറന്തള്ളുന്ന ഭാഗത്തിന് തൊട്ടടുത്താണ് .


കാടുകുറ്റി പഞ്ചായത്തിലെ 8 , 10 , 12 വാര്ഡുകളില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെസോഷ്യല്‍ വര്ക്സ് ഡിപ്പാര്ട്മെന്റ്  നടത്തിയ പഠനത്തില്‍ 40 % കിണറുകളിലും ജലം ഉപയോഗശുന്യമെന്നുകണ്ടെത്തി . 36.3 % കിണറുകളിലും അമിത അളവില്‍ ഖരമാലിന്യം അടങ്ങിയതായി പഠനം പറയുന്നു .ക്ലോറെറഡിന്റെ അംശം സാധാരണയിലും നാലുമടങ്ങ്‌ അധികമാണ്  ഇവിടങ്ങളിലെ ജലത്തിലെന്നും വ്യക്തമായി .ടി .ഡി .എസ് അളവും ( total dissolved solids ) ക്രമതിതമാണെന്ന്  പഠനത്തിലുണ്ട് . 2000 മില്ലിഗ്രാം \ ലിറ്റര്എന്ന അനുവദനീയ അളവിനെ ബഹുദൂരം പിന്തള്ളി ഇവിടത്തെ ടി .ഡി .എസ് . അളവ് 8750  മില്ലിഗ്രാം \ലിറ്റര്‍ എത്തിയതായും വെളിപ്പെട്ടു . 
തൃശ്ശൂരിലെ ജനനീതി വസ്തുതാന്വോഷണവുമായി ബന്ധന്പ്പെട്ടു നടത്തിയ രാസ പരിശോധനയില് ഞെട്ടിക്കുന്നവിവരങ്ങള് പുറത്തുവന്നിരുന്നു . അവയുടെ വിശദാംശങ്ങള്‍ ....: 
 ·  കിണര്വെള്ളം - ഒരു സാമ്പിളില് അമിതമായി കാത്സ്യം കണ്ടെത്തി . കുടിക്കാന് പറ്റില്ല .
·  പാടത്തെ വെള്ളം - പി. എച്ച് മൂല്യം കുറവ് . കാത്സ്യം കൂടുതല്‍ .കുടിക്കാനും കൃഷിക്കും പറ്റില്ല 
·  ഒസിന് കഴുകിയ ജലം - കാഡ്മിയം ,ലെഡ് ,നിക്കല് എന്നിവ കണ്ടെത്തി .
 ജലം അസിഡിക്  .ഉയര്ന്നഅളവില് കാത്സ്യം ..കുടിക്കാനും കൃഷിക്കും പറ്റില്ല 
·  തോട്ടുവെള്ളം- ഉയര്ന്ന കാത്സ്യം അസിഡിക് .കുടിക്കാനും കൃഷിക്കും പറ്റില്ല 
·  പുറന്തള്ളുന്ന വിഷജലം - കാത്സ്യം .ആലോചിക്കാനാവാത്ത തോതില്‍ .കുടിക്കാനും കൃഷിക്കും പറ്റില്ല 
·  പുഴവെള്ളം - വമ്പിച്ച അളവില് കാത്സ്യം ,നിക്കല്‍ , കുടിക്കാന് പറ്റില്ല 
·  പെരുന്താണി പുഴവെള്ളം - വന്തോതില് കാത്സ്യം ..കുടിക്കാനും കൃഷിക്കും പറ്റില്ല 






         വിഷം കേരളമാകെ   
       
·          മലിനീകരണം കാതിക്കുടത്തിന്റെയോ തൃശൂര്‍ ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തുകളുടെയോമാത്രം വിഷയമെന്ന് കരുതി ദീര് ശ്വാസം വിടാനാവില്ല . നോക്കു ,നമ്മളാരും സുരക്ഷിതരല്ല . വളമെന്നപേരില്‍ ,അതിമാരക മാലിന്യങ്ങള്‍ പല പേരുകളിലും അല്ലാതെയും കമ്പനി കേരളത്തിലാകെഎത്തിക്കുനുണ്ട് .പ്രദി ദിനം നാല്പതോളം ടിപ്പര്‍ ലോറികളില്‍ വളമെന്നു പേരിട്ട  വിഷംകമ്പനിയില്‍ നിന്നും പോവുനുണ്ട് . 

കേരള കാര്ഷിക സര്വകലാശാലയുടെ ഒരു പരിശോധനാ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച്‌ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്ഡ് നല്കിയ അനുമതിയെ വീണ്ടും തെറ്റായി വ്യഖ്യനിച്ചാണ്കാതിക്കുടാതെ മാരക മാലിന്യം കേരളമാകെ ഒഴുക്കുന്നത് . കോട്ടയത്തെ ഒരു കമ്പനി ഇത് മാര്ക്കറ്റ്ചെയ്യുനുണ്ട് .ഇടനിലക്കാര്‍ വഴി ചുളു വിലക്ക് വിവിധ ജില്ലകളില്‍ വളമെന്ന നിലയില്‍ ഇവഉപയോഗിക്കുനുണ്ട് .പാലക്കാട് വന്തോതില്‍ ഇത് ഇറക്കാനുള്ള ശ്രമം രണ്ടു വര്ഷം മുന്പ് നാട്ടുകാര്തടഞ്ഞിരുന്നു . പാളയം പറമ്പ് , മൂരിയാട് , പെരുമ്പാവൂര്‍ , ശ്രീമൂലനഗരം തുടങ്ങിയ സ്ഥലങ്ങളിലുംഇത്തരം സംഭവങ്ങള്‍ റിപ്പോര്ട്ട് ചെയ്യപെട്ടിട്ടുണ്ട് . നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കൃഷിഇടത്തില്‍ മാസങ്ങള്ക്ക് മുന്പ്  വളം ഇറക്കിയത് നാട്ടുക്കാര്‍ തടഞ്ഞിരുന്നു . വെഴക്കാട്ടുകരയില്കമ്പനി നിക്ഷേപിച്ച ഖര മാലിന്യത്തിന് തീപിടിച്ചു സമീപ വാസികള്ക്ക് ചുമയും ശ്വസന തകരാറുംഉണ്ടായി . തുടര്ന്ന് മാലിന്യം അവിടെനിന്നും നീക്കി . ചാലക്കുടിയില്‍ മര കമ്പനിക്ക് അരികില്നിക്ഷേപിച്ച മാലിന്യം പ്രദേശത്തെ ജലം വിഷമയമാക്കിയതോടെ മീനുകള്‍ ചത്തോടുങ്ങുകയുംസസ്യങ്ങള്‍ നശിക്കുകയും ചെയ്തു . 
ഖര മാലിന്യം നേരെ ചാലക്കുടി പുഴയിലേക്ക് തള്ളുകയായിരുന്നു നേരത്തെ പതിവ് . പ്രതിഷേധംകനത്തപ്പോള് കമ്പനി വിഷ ജലം മാത്രം പുറത്തേക്കു ഒഴുക്കന് തുടങ്ങി .ഖരമാലിന്യം സംസ്കരിചെന്നവ്യാജേന വളമായി പുറത്തേക്കു അയക്കാനും തുടങ്ങി 
പുറം തള്ളലിന് മുന്പാണ് മാലിന്യം റോ എഫിഷ്യന്റ് ടാങ്കില് മാലിന്യ സംസ്കരണ  പ്രക്രിയക്ക്വിധേയമാക്കുന്നത് . എന്നാല്‍ , ഇത് ചുണ്ണബു ചേര്ത്ത് ആസിഡിനെ നിര്വീര്യമാക്കുന്നപ്രവര്ത്തനത്തില് മാത്രം ഒതുങ്ങുന്നു . മറ്റ് രാസമാലിന്യങ്ങളെ സംസ്കരിക്കുന്ന ഒരു സംവിധാനവുംഇവിടെ ഇല്ല .ഇങ്ങനെ ബാക്കിയാവുന്ന മാലിന്യ കുഴമ്പു ( sledge) ഉണക്കിയെടുതാണ് വളമെന്നുപറഞ്ഞു കേരളമാകെ അയക്കുന്നത് . അവശിഷ്ട്ട പദാര്ത്ഥങ്ങള് കണക്കിലധികമയപ്പോഴാണ് വളമെന്നന്യായം കണ്ടെത്തിയത് 
കാര്ഷിക സര്വകലാശാല നല്കിയ സര്ട്ടിഫിക്കറ്റില് ഇവ ഭക്ഷ്യ വിളകള്ക്ക് ഉപയോഗിക്കരുതെന്ന്വ്യക്തമാക്കിയിരുന്നു . കാഡ്മിയം ,ലെഡ് ,നിക്കല് എന്നിവ അടങ്ങിയിട്ടുണ്ടെന്ന്  സര്ട്ടിഫിക്കറ്റില്വ്യക്തമാക്കി . ഇത് പരിഗണിച്ചു ഭക്ഷ്യവിളകള്ക്കു ഉപയോഗിക്കരുതെന്ന വ്യവസ്ഥയില് ആണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്ഡ് """ വിനാശകാരി കാറ്റഗറി "" യില് നിന്ന്  മാലിന്യങ്ങളെഒഴിവാക്കിയത് .എന്നാല് ഇത് അനുമതിയായി വ്യഖ്യനിച്ചാണ് കമ്പനി "" വളം "" ആദ്യം സമീപപ്രദേശങ്ങളില് ആണ് നിക്ഷേപിച്ചത് . അവിടങ്ങളില് വന് വിള നഷ്ട്ടമായിരുന്നു ഫലം . കാതിക്കുടാതെമാലിന്യമാണെന്ന് പറയാതെയാണ് ഇവ കേരളമാകെ വില്ക്കുന്നത് 
അടങ്ങാത്ത പുകപടലം     
 ഫാക്ടറിക്ക് സമീപമുള്ള പ്രദേശങ്ങളില് സദാ പുകമയമാണ് .ഡൈ കാത്സ്യം ഫോസ്ഫേറ്റ് പൊടിയുംഹൈഡ്രോക്ലോറിക്ക്  വാതകവും കലര്ന്ന് വായു ശ്വസനയോഗ്യമല്ലതെയവുന്നു  . കാറ്റിനനുസരിച്ച്പഞ്ചായത്തിന്റെ പലേടങ്ങളിലെക്കും ഇത് പ്രവഹിക്കുന്നു . വിദൂര   പ്രദേശങ്ങളിലേക്കും കാറ്റുദുര്ഗന്ധം വഹിചെതുന്നു . പ്രത്യക്ഷത്തില് പ്രശ്നക്കാരാണെന്നു തോനാത്ത പല രാസ വസ്തുകളുംഇവിടെ കളം നിറഞ്ഞു നില്ക്കുന്നു . മണ്ണിലും ജലത്തിലുമുള്ള ക്രമാതീതമായ ക്ലോറൈഡു സാന്നിധ്യംഓര്ഗാനോ ക്ലോറൈഡുകള് എന്ന അര്ബുദം വിതക്കുന്ന രാസ വസ്തുക്കളുടെ പിറവിയിലേക്കുനയിക്കുന്നു 

ജനനീതി നടത്തിയ പഠനറിപ്പോര്ട്ടില് ആസ്മ ,കാന്സര്‍ ,ഹൈപ്പര് ടെന്ഷന് എന്നിവ വ്യാപകമാണെന്ന്കണ്ടെത്തിയിരുന്നു .വീട്ടില് തന്നെ ഇരിക്കേണ്ടിവരുന്ന  കുട്ടികള്‍ ,വൃദ്ധര്‍ ,സ്ത്രികള് കുടുതലുംഇരകളാവുന്നതെന്ന് റാം പ്രസാദ് കാഫ് ലെയുടെ റിപ്പോര്ട്ടും വ്യക്തമാക്കുന്നു തൊഴിലാളികള്ക്കുംവിവിധ അസുഖങ്ങള്കാണപ്പെടുന്നുണ്ടെങ്കിലും അവര് രഹസ്യമായി വെക്കാറാണ് പതിവ് .ദൂരെയുള്ള ആശുപത്രികളില് പലരും ചികിത്സക്കുന്നതായി നാട്ടുകാരും പറയുന്നു . പത്ത്വര്ഷത്തിനിടെ കമ്പനി പരിസരത്ത് 60 പേര് കാന്സര് ബാധിച്ചു മരിച്ചതായാണ് ആക്ഷന് കൌണ്സില്പറയുന്ന കണക്ക്. കാതിക്കുടത്ത്  നടന്ന മെഡിക്കല് ക്യാമ്പില് എത്തിയ 250 പേരില്‍  14 പേര്ക്ക്കാന്സര് ആണെന്ന് തെളിഞ്ഞിരുന്നു .ശ്വാസകോശരോഗം ,ചര്മ്മ രോഗങ്ങള് എന്നിവയാണ് കുടുതല്പേര്ക്കെന്നും ക്യാമ്പില് തെളിഞ്ഞു . തങ്ങള് കണ്ടുമുട്ടിയ 70% പേര്ക്കും ആസ്ത്മ്മ ആണെന്നാണ്ക്രൈസ്റ്റ് കോളേജ് വിദ്യാര്ഥികള് പഠനം വ്യക്തമാക്കുന്നത് . കാതിക്കുടത്ത് 2 സര്ക്കാര് ആശുപത്രികള്ഉണ്ട് . ആയുര്വേദ ,അലോപ്പതി ആശുപത്രികള്‍ .ആയുര്വേദ ആശുപത്രിയില് പഴയ മെഡിക്കല്രേഖകള് ഒന്നും സുക്ഷിച്ചിട്ടില്ലെന്ന് റാം പ്രസാദ് കോഫ് ലേയുടെ റിപ്പോര്ട്ടില് പറയുന്നു . ചൊറിച്ചില്കുടുതലാ ണെന്ന് ശ്രദ്ധയില് പെട്ടെന്നും എന്നാല്‍ ,മലിനീകരനമല്ല വൃത്തിയില്ലാത്ത ഭക്ഷണമാണ് അതിനുകാരണമെന്നുമാണ് ആയുര്വേദ ഡോക്ടര് കാഫ് ലേക്ക് മൊഴിനല്കിയത് .കമ്പനിയെ ന്യായീകരിക്കാനുള്ള ശ്രമമാണ് കാടുകുറ്റി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര് നടത്തിയതെന്ന് കാഫ് ലെ പറയുന്നു .ശ്വോസകോശരോഗം,കാന്സര്‍ ,ചര്മ്മരോഗം എന്നിവ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ,മറ്റ്സ്ഥലങ്ങളില് കാണുന്നതിനെക്കാള് കൂടുതലല്ല അവയെന്നാണ്ഡോക്ടര് തര്ക്കിച്ചത് .ഏറ്റവും കൂടുതല് രോഗികള് ഉള്ള കാടുകുറ്റിപത്താം വാര്ഡിന്റെ കാര്യം ഡോക്ടര് മിണ്ടിയില്ലെന്നും റിപ്പോര്ട്ട്പറയുന്നു .കിടത്തി ചികിത്സ ബ്ലോക്ക് പണിയാന് പത്തുലക്ഷം രൂപകമ്പനി നല്കിയ കാര്യം ഡോക്ടര് എടുത്തു പറഞ്ഞു നെബുലൈസര്വാങ്ങാനും കിടക്കകളും തലയണകളും വാങ്ങാനും കമ്പനി സഹായിച്ചകാര്യവും ഡോക്ടര് പറഞ്ഞു .
 കൈയേറ്റം തകൃതി   
 കമ്പനിയുടെ മറ്റ് കൈയേറ്റങ്ങളും നിയമ ലംഘനങ്ങളും സമരസമിതിയുംവിവിധ പഠനങ്ങളും അക്കമിട്ട് വിവരിക്കുനുണ്ട് .അവ .·   പൊതുസ്ഥലമായ കാരയ്ക്കത്തോട് കൈയേറി മാലിന്യം ഒഴുക്കുന്നു.·  അലഞ്ഞു തിരിയുന്ന പശുക്കളെ കെട്ടാന് പണ്ട് ഉപയോഗിച്ചിരുന്നപൊതു സ്ഥലം കൈയേറി  ഭൂമി കമ്പനി മതില്കെട്ടിസ്വന്തമാക്കി .·  പൊതു വഴി ആയിരുന്ന കാടുകുറ്റി -തൈകൂട്ടം റോഡ് കമ്പനികൈയടക്കി .ഇതിപ്പോള് മതിലിനുള്ളിലാണ്‌ .·  കമ്പനിയുടെ പിറകില് ഹരിജന് കോളനിയിലേക്കുള്ളപൊന്നോടതുകുന്നു റോഡിനും ഇതേ ഗതി . ബ്ലോക്ക് പഞ്ചായത്ത്രണ്ടു ലക്ഷം മുടക്കി നിര്മിച്ച റോഡാണിത് .
·  കമ്പനിക്ക് പിറകിലെ കൃഷി സ്ഥലങ്ങള് മലിനീകരണം മൂലംഉപയോഗ ശൂന്യമായി .അത് ചുളു വിലക്ക് വാങ്ങി കമ്പനിസ്വന്തമാക്കി .അവിടെ ഒഴുകുന്ന കൈത്തോടുകളും കമ്പനിക്ക്സ്വന്തമാണ് ഇന്ന്
·  ദുരപരിധി നിയമങ്ങള് ലംഘിച്ചാണ് കമ്പനി ലൈസന്സ് സമ്പാദിച്ചത്.250 മീറ്റര് ചുറ്റളവില് ജനവാസമില്ലെന്നു കാട്ടിയാണ്  ലൈസന്സ്സമ്പാദിച്ചത് .എന്നാല് മതിലിനടുത്ത് തന്നെ ജനങ്ങള്തിങ്ങിക്കഴിയുന്നുണ്ട് .തൊട്ടടുത്ത് നാല്പതോളം വീടുകള് ഉണ്ട് .
·  പൊതു സ്ഥലതുകൂടെയാണ് മാലിന്യം ഒഴുക്കുന്നത്.ചലക്കുടിപ്പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് അനുമതിഇല്ലാതെയാണ് .അങ്ങോട്ടേക്ക് പൈപ്പിട്ടതിനും അനുമതിയില്ല.പൈപ്പ് ചെല്ലുനിടത്ത്കാവല് പുര നിര്മിച്ചതുംഅനുമതിയില്ലാതെ .
·  സ്വകാര്യ വ്യക്തികളുടെ സ്ഥലവും കൈയേറിയതായിതെളിഞ്ഞിട്ടുണ്ട് .മൊതയില് ബാബുവിന്റെ ഉടമസ്ഥതയില് ഉള്ളഭൂമി ഇതില് പെടുന്നു . അനുവാദാമില്ലതെയാണ് മാരകമാലിന്യങ്ങള് പുറംതള്ളുന്ന കുഴല് ഇയാളുടെ പറമ്പിലുടെസ്ഥാപിച്ചത് .ബാബു നല്കിയ പരാതിയില് പഞ്ചായത്ത്ഡയറക്ടര് അന്വഷണം നടത്തിയിരുന്നു .
·         കമ്പനി നടത്തുന്ന മനുഷ്യാവകാശലംഘനത്തിന്റെ നേര്ക്കാഴ്ചയാണ്റോഡിലേക്കും സമരസമിതിയുടെ പന്തലിലേക്കും തിരിച്ചു വെച്ച ഹൈ റസല്യുഷന് നിരീക്ഷണ കാമറകള്‍ .ഭരണഘടന അനുശാസിക്കുന്നപൌരന്റെ സ്വകാര്യതയുടെ ലംഘനമാണിത് .ഇക്കാര്യംചുണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ല .ഇതില് ഒന്ന് നാട്ടുകാര്തകര്ത്തുവെന്ന് പറഞ്ഞു പോലീസ് നടപടി ഉണ്ടായി .
·         കമ്പനിയുടെ ഉല്പ്പാദനം വന്തോതില് കൂട്ടിയത് മലിനീകരണ നിയന്ത്രണബോര്ഡിന്റെ അനുമതി ഇല്ലാതെയാണ് . ഇക്കാര്യത്തില് ബോര്ഡുംകമ്പനിയും നടത്തിയ കത്തിടപാടുകള് തെളിവാണ് .
പഠനം പാഴ്വാക്ക്   
ഇവിടെങ്ങളിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങള്ഇനിയും നടന്നിട്ടില്ല . മൂന്ന് പതിറ്റാണ്ടിന്റെ കമ്പനി പ്രവര്ത്തനം എന്ത്പ്രത്യാഘാതങ്ങള് സൃഷ്ട്ടിചെന്നു പഠിക്കാനുള്ള ബാധ്യത സര്ക്കാരിനുഉണ്ട് . എന്നിട്ടും ഒന്നും ഉണ്ടായില്ല . കാര്ഷിക സര്വ്വകലാശാല ,കേരള വനഗവേഷണ സ്ഥാപനങ്ങള് പരിസരത്ത് ഉണ്ടെങ്കിലും അര്ത്ഥവത്തായഇടപെടല് ഉണ്ടായിട്ടില്ല .വിവിധ സ്വകാര്യ മെഡിക്കല് കോളേജുകളുംസര്ക്കാര് മെഡിക്കല് കോളേജുകളും ഉണ്ട് . എന്തുകൊണ്ട് മനുഷ്യര്മരിച്ചുതീരുന്നുവെന്ന് കണ്ടെത്താന് ആര്ക്കും താല്പര്യം ഇല്ല്യ .കാണുന്നിടത്തെല്ലാം പരിസ്ഥിതി സംഘടനകളും                                               എന്‍.ജി . കളുമാണ് .അവര്ക്കും  മണ്ണില് താല്പര്യം കുറവാണെന്നാണ് അനുഭവം .
മണ്ണുത്തി കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ജനനീതി ട്രസ്റ്റ് പുറത്തിറക്കിയവസ്തുത അന്വോഷണ റിപ്പോര്ട്ട് , നെതര്ലന്ഡ്സ് സര്വ്വകലാശാലയിലെഗവേഷകന് റാം പ്രസാദ് കാഫ് ലെ ഡോക്ടര്‍  ലതിക ,ഇരിങ്ങാലക്കുടക്രൈസ്റ്റ്  കോളേജു വിദ്യാര്ഥികള് എന്നിവര് മാത്രമാണ് ഇവിടെഅന്വോഷണങ്ങള് നടത്തിയത് . സര്ക്കാര് ആഭിമുഖ്യത്തില് ആരോഗ്യക്യാമ്പുകളും ഗവേഷണ പ്രവര്ത്തനങ്ങളും നടത്തണമെന്ന് ഇവരെല്ലാംശിപാര് ചെയ്തിട്ടും ഒന്നും നടന്നില്ല .
മാസം തോറും മലിനീകരണ നിയന്ത്രണ ബോര്ഡ് പരിശോധന  നടത്തിറിപ്പോര്ട്ട് നല്കണമെന്നതടക്കം നിയമങ്ങള് ഉണ്ട് അവയൊന്നുംപാലിക്കപ്പെടാറില്ല .ആരെങ്കിലും കോടതിയില് പോവുകയോപ്രതിഷേധവുമായി രംഗത്തുവരികയോ ചെയ്താല് കമ്പനിയെരക്ഷിക്കാനുള്ള റിപ്പോര്ട്ടുകളുമായി രംഗത്തുവരുന്ന പണി മാത്രമേബോര്ഡ് ചെയ്യാറുള്ളൂ എന്നതിന് തെളിവുകള് ഏറെയാണ്‌ .
തൃശൂര് മെഡിക്കല് കോളേജ് പ്രിന്സിപ്പലിന്റെ നേതൃത്വത്തില്‍ 2010 മാര്ച്ച്‌  18 ന് നടന്ന ഏകദിന പഠന ക്യാമ്പ് രസകരമായിരുന്നു രണ്ടു ദിവസംകൊണ്ടാണ് സംഘം റിപ്പോര്ട്ട് നല്കിയത് . മൂന്ന് ടീമുകളിലായി 14ഡോക്ടര് മാരാണ് ക്യാമ്പില് പങ്കെടുത്തത് .കാന്സര് കണ്ടെത്തിയെങ്കിലുംജില്ലയിലെ മറ്റ് സ്ഥലങ്ങളില് ഉള്ളതിനേക്കാള് കൂടുതലല്ല എന്നായിരുന്നുഅവരുടെ അനുമാനം . എന്നാല് വിവിധ രോഗങ്ങള് വ്യാപകമാണെന്ന്അവരുടെ റിപ്പോര്ട്ട് കൂട്ടിവായിച്ചാല് വെക്തമാനെന്നു കാഫ് ലെവ്യക്തമാക്കുന്നു .



പഞ്ചായത്ത്  സാക്ഷി   
പഞ്ചായത്ത് രാജ് നിയമപ്രകാരം കമ്പനിയുടെ പ്രവര്ത്തനവുമായിബന്ധപെട്ടു പഞ്ചായത്തിന് നിര്ണായക തീരുമാനങ്ങള് എടുക്കാം .എന്നാല്‍ ,അധികാരം കൈയാളുന്ന പാര്ട്ടികള് കമ്പനിക്കെതിരെനിലപാടെടുക്കാന് തെയ്യാര് ആകുന്നില്ല .
തെരഞ്ഞെടുപ്പുകള്ക്ക് അടക്കം പാര്ട്ടികള്ക്ക് കൈയയച്ചു സംഭാവനനല്കുന്നവരാണ് കമ്പനി . കമ്പനിയുടെ തൊഴിലാളി യുണിയന് നേതാക്കള്തന്നെയാണ് പ്രദേശത്തെ മിക്ക പാര്ട്ടികളുടെ നേതാക്കളും .കമ്പനിയിലെതൊഴിലാളി യുണിയന് നേതാവ് തന്നെയായിരുന്നു നേരത്തെ പഞ്ചായത്ത്പ്രസി ; മലിനീകരണ പൈപ് അറ്റകുറ്റ പണി നടത്തുന്ന കാര്യത്തില്പുതിയ പഞ്ചായത്ത് കമ്മറ്റി ശക്തമായ നിലപാട് സ്വികരിച്ചപ്പോള്കമ്പനിയുടെ പ്രധാന അഭ്യുദയകാംക്ഷിയായ ഡി .സി .സി നേതാവ് ഇയിടെഅവര്ക്കെതിരെ ശക്തമായ താക്കീത് നല്കി പ്രസ്താവന് ഇറക്കിയിരുന്നു.
ഈയിടെ ഉണ്ടായ ലതിച്ചര്ജിനിടെ കമ്പനി തൊഴിലാളികോണ്ഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസി ; യെ മര്ദിച്ചത്അവകണിച്ചായിരുന്നു ഇത് .
കമ്പനിക്ക് പ്രവര്ത്തിക്കാനും മലിന ജലം ഒഴുക്കാനും വെള്ളം എടുക്കാനുംഎല്ലാം പഞ്ചായത്തിന്റെ അനുമതി വേണം . എന്നാല് ഒരു കാര്യത്തിലുംകമ്പനി പഞ്ചായത്തിനെ ഗൌനിക്കാറില്ല .1994 ലാണ് പഞ്ചായത്ത് രാജ്നിലവില് ആക്റ്റ് നിലവില് വന്നതെന്നും തങ്ങള് അതിനുമുന്പേപ്രവര്ത്തിക്കുന്നവര് ആണെന്നുമാണ് കമ്പനിയുടെ ന്യായം ഉന്നതബ്യുറോക്രാറ്റുകളുടെ പിന്ബലം ഉള്ളതിനാല് ജലചുഷണം അടക്കമുള്ളവിഷയങ്ങളില് പഞ്ചായത്തിന് കാര്യമായൊന്നും ചെയ്യാനാവാത്തഅവസ്ഥയാണ്‌ .  സാഹചര്യത്തിലാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത്തെരഞ്ഞിടുപ്പില് ആക്ഷന് കൌണ്സില് നാലു സ്ഥലങ്ങളില്സ്ഥാനാര്ഥികളെ     രംഗത്തിറക്കിയത് ഒന്പതാം വാര്ഡില് മത്സരിച്ചഷേര്ളി പോള് വിജയിച്ചു . കമ്പനി സഹായത്തോടെ രാഷ്ട്ട്രിയക്കാര്ഒറ്റകെട്ടായിട്ടും മത്സരിച്ച ഇടങ്ങളില് കൌസില്‍  സ്ഥാനാര്ഥികള് രണ്ടാംസ്ഥാനതെത്തി 
എന്നാല് മലിനീകരണം അവഗണിക്കാനാവാത്ത വിഷയമായി മാറിയസാഹചര്യത്തില് കുറച്ചുകാലമായി പഞ്ചായത്ത് ശക്തമായ നിലപാട്സ്വികരിക്കാറുണ്ട് . ഉത്പാദന പ്രക്രിയ മെച്ചപെടുത്തുക മേഖലയിലെമലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ നിര്ദേശങ്ങളുമായി കമ്പനിക്ക്പഞ്ചായത്ത് 15 ദിവസത്തെ അന്ത്യശാസനം നല്കിയിരുന്നു 2009 ലും  2010ലുമായി കമ്പനി അടച്ചിടാന് മെമ്മോ നല്കുകയും ചെയ്തു . എന്നാല് ഹൈകോടതി ഉത്തരവിന്റെ ബലത്തില് കമ്പനി പഞ്ചായത്ത് ഉത്തരവ്മറികടന്നു .

തൊഴില് എത്രപേര്ക്ക് ??  
ജോലി അടക്കമുള്ള കാരണങ്ങള് പറഞ്ഞാണ് തൊഴിലാളി യുനിയനുകളുംപാര്ട്ടികളും എന്നും കമ്പനിക്കൊപ്പം നില്ക്കുന്നത് .എന്നാല് നാട്ടുകാര്ക്ക്കാര്യമായ തൊഴിലവസരങ്ങള് കമ്പനി നല്കുന്നില്ല എന്നതാണ്വാസ്തവം .തൊഴിലാളികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങള് കമ്പനിഇനിയും പുറത്തുവിട്ടിട്ടില്ല .എന്നാല് ഗ്രാമ പഞ്ചായത്ത് കണക്കു പ്രകാരംമാനേജ്മെന്റ് അടക്കം ആകെ 127 തൊഴിലാളികളാണ് ഉള്ളത് . ഇവരില്‍ 30പേര് ആണ് നാട്ടുകാര്‍ . അതുതന്നെ ഭൂരിഭാഗവും ദിവസക്കൂലിക്കാരന്‌ .സ്ഥിരം തൊഴിലാളികള് ഭുരിഭാഗവും പുറത്തുള്ളവരാണ് .
എന്നാല് കമ്പനി വന്നതോടെ തൊഴില് നഷ്ട്ടമായവരുടെ എണ്ണം ഇതിലുംഎത്രയോ മടങ്ങാണ് . മത്സ്യം പിടിച്ചു ജീവിക്കുന്നവര് മീന്ഇല്ലതെയയതോടെ തൊഴില് രേഹിതരായി .കര്ഷക  തൊഴിലാളികള്പടങ്ങള് പഴയതോടെയും .400 ഏക്കര് കൃഷി ഭൂമിയാണ് മലിനീകരണംമൂലം ഉപയോഗശൂന്യമായതെന്ന പഞ്ചായത്ത് കണക്കു ഇതോടൊപ്പംചേര്ത്ത് വായിക്കാം 

എന്തുകൊണ്ട് ഇങ്ങനെ   ??
സ്വാഭാവികമായും ചോദിക്കാം , ഇത്ര ഗുരുതരമായ പ്രശ്നങ്ങള് മൂന്ന്പതിറ്റാണ്ടായി നിലനില്ക്കുമ്പോള് കാതിക്കുടതുകാര് എന്ത്ചെയ്യുകയായിരുന്നു .കാര്യമായ പ്രതിഷേധമൊന്നും ഇവിടെ ഉണ്ടായില്ലഎന്നത് വാസ്തവമാണ് 
1995-96 കാലഘട്ടത്തില് പൌരസമിതി എന്ന പേരില് കമ്പനിക്കെതിരെപ്രക്ഷോഭം നടന്നു . ഷാജി ജോസഫ് എന്ന ചെറുപ്പക്കാരനായിരുന്നുനേതാവ് . എന്നാല് ഷാജി പെടുന്നനെ കമ്പനിയില് ജോലിക്ക് കയറി.ഇതോടെ സമരം പൊളിഞ്ഞു .സമാനമായ അനുഭവം മുന്പുംഉണ്ടായതായി പറയുന്നു 
2008 ല് ആക്ഷന് കൌണ്സില് നിലവില് വന്നു . ജെ .ജോസഫ് ആയിരുന്നുചെര്മാന്‍ . മേധാപട്കര്‍ ,ബിനായക് സെന്‍ , ദയ ഭായി , തുടങ്ങിയവരുടെസാന്നിധ്യവും പുറത്തുനിന്നുള്ള പല സംഘടനകളുടെ പിന്തുണയുംഅവര്ക്കുണ്ടായിരുന്നു . തുടര്ന്ന് കമ്പനിക്ക് മുന്നില് അനിശ്ചിതകാലസത്യാഗ്രഹം ആരംഭിച്ചു . അതിപോള്‍ 200 ദിവസം പിന്നിട്ടു . മുന് സമരനേതാക്കള് കാലുമാറിയത്  പോലെ സംഭവിക്കില്ല എന്ന് ആണയിട്ടുനോട്ടീസ്  ഇറക്കിയാണ് കൌണ്സില് ജനങ്ങളിലേക്ക് ചെന്നത് എന്നാല്പൊതു സമൂഹത്തിന്റെ ഇടപെടല് ഒട്ടും കാര്യക്ഷമമല്ല . മാധ്യമങ്ങളുംസന്നദ്ധ സംഘടനകളും സമരം കണ്ടില്ലെന്നു നടിക്കുകയാണ് ....... 
വരൂ ....... നമുക്ക് രക്ഷിക്കാം ....... വെള്ളവും .... വായുവും ..... ജീവജലകങ്ങളും....... ഇവിടെ ജീവിക്കും മനുഷ്യരെയും ............   *******ജോബി റൈന്ബോ *******
      
കെ . പി .റഷീദ് മാധ്യമം ആഴ്ചപ്പതിപ്പ് 
അജിലാല്‍ .ഫോട്ടോ ഗ്രാഫര്‍ 

No comments:

Post a Comment