മാധ്യമം ആഴ്ചപ്പതിപ്പ് 2011 ജനുവരി 31 നു പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറി
കെ . പി .റഷീദ് റിപ്പോര്‍ട്ടര്‍
അജിലാല്‍ .ഫോട്ടോ ഗ്രാഫര്‍
ഇത് വഴി നരക കവാടം തുറക്കുന്നു
തൃശൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ കാതികുടം ഗ്രാമത്തില്ചലകുടി പുഴയുടെ തീരത് മൂന്ന് പതിറ്റാണ്ട് മുന്പ് പ്രവര്ത്തനം ആരംഭിച്ച നിറ്റ ജലാറ്റിന്‍ കമ്പനി വിഷമലിനീകരണവും വിഭവ ചൂഷനവുമെല്ലാം തുടരുകയാണ് ... മരണവും അതേപടി തുടരുകയാണ് .......
മരണവും രോഗവുമാണ് കതികുടതിന്റെ നിത്യ ഭാവം .വിഷപ്പുക നിറഞ്ഞ ആകാശം .ചത്തു പൊന്തിയ മീനുകള്അടിഞ്ഞു കിടക്കുന്ന കൈത്തോടുകള്‍ . മൃതിയുടെ രുചിയുള്ള കിണര്‍ വെള്ളം .ചെന്നുകയറുന്ന വീടുകളില്വിഷമലിനീകരണം ഇല്ലാതാക്കിയ മനുഷ്യരുടെ വരചെടുത്ത ചിത്രങ്ങള്‍ .മരണം കാത്തുകിടക്കുന്ന മരകരോഗികള്‍ .മരണം വാപിളര്ന്നു നില്ക്കുന്ന ചുറ്റുപാടില്‍ കുഞ്ഞുങ്ങളും യുവാക്കളും മധ്യവയസ്കരും .വിഷപുകതങ്ങിനില്ക്കുന്ന കംബനിക്കടുത്ത സ്ഥലങ്ങളില്‍ കണ്ടവര്ക്കെല്ലാം പറയാനുള്ളത് ഉറ്റവരുടെ മരണ വിവരങ്ങള്‍ ....
കൊരട്ടിയില്‍ നിന്ന് കതിക്കുടതെക്കുള്ള യാത്രയില്‍ കമ്പനി എത്തുന്നതിനടുത്ത റോഡ രികിലെ വീട്ടില്‍ നീലടാര്പോളിന് പന്തല്‍ കണ്ടു .ബൈക്ക് നിര്‍ത്തി, ഫോട്ടോഗ്രാഫര്‍ ചൂണ്ടികാട്ടി " രണ്ടു മാസം മുന്പ് ഞാന്‍ വന്നുപടം എടുത്ത വീടാണ് . " കാന്സര് ബാധിച്ചുകിടന്ന മൊതയില്‍ വേലായുധന്റെ വീട് " മരിച്ചത് വേലായുധന്തന്നെയെന്നു ഇത്തിരി കഴിഞ്ഞപ്പോള്‍ കണ്ട സമരസമിതി പ്രവര്ത്തകന് എം സി . ഗോപി പറഞ്ഞു .വേലായുധന്റെ ഒപ്പം ഫോട്ടോഗ്രാഫര്‍ കാമറയില്‍ ആക്കിയ മൊതലയില്‍ വെലുകുട്ടിയും മരിച്ചെന്നു ഗോപിപറഞ്ഞു .
കമ്പനിക്ക് പിറകിലെ പെരുതോടിനു ചുറ്റുമുള്ള കുറെ വീടുകളില്‍ പിന്നീടു ഗോപിക്കൊപ്പം കയറിയിറങ്ങി . എല്ലാവീടുകളിലും ഒന്നും അതിലധികവും കാന്സര് മരണങ്ങള്‍ .യാത്ര നിര്ത്തി മടങ്ങുമ്പോള്‍ ഗോപിയോട് വെറുതെചോദിച്ചു വീട്ടില്‍ ആരെല്ലാം ഉണ്ട് ? അമ്മയും ഞാനും . അച്ഛന്‍ അഞ്ചു വര്ഷം മുന്പ് കാന്സര് ബാധിച്ചുമരിച്ചു .
സമര പന്തലില്‍ പരിചയപെട്ട ജോജിയുടെ അച്ഛനും കാന്സര് വന്നാണ് മരിച്ചത് .കമ്പനിക്കെതിരെ കേസ് കൊടുത്തജോജിയുടെ അച്ഛനെ ശ്വാസകോശ രോഗം കൊണ്ടുപോയി .വധശ്രമ കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സമരസമിതിയുടെ സജീവ പ്രവര്ത്തകന് തങ്കച്ചന്റെ മാതാപിതാക്കളും കാന്സര് ബാധിച്ചു മരിച്ചു . കംബനിക്കടുത്താമസിക്കുന്ന സമരസമതി കണ്വീനര് അനില്കുമാറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയെ കണ്ടില്ല്യ . കടുത്തശ്വാസകോശ രോഗിയായ അവര്‍ ഡോക്ടറെ കാണാന്‍ പോയതാണ് .
രോഗം ഇവിടെ പടരുകയാണ് . മരണവും .എന്നിട്ടും , സര്ക്കാരും അതികൃതരുമെല്ലാം കണ്ണടക്കുന്നു .എതിര്ക്കുന്നവരെ തോല്പിക്കാന്‍ കബനിക്ക് കൂട്ടുനില്കുന്നു . നോക്കു ,ഈ കാണുന്ന ഞങ്ങള്ക്ക് ഇപ്പോള്രോഗമില്ല എന്നാല്‍ ഏതു നിമിഷവും അതുണ്ടാകുമെന്നു എല്ലാവര്ക്കും അറിയാം . മരണം എത്തുന്നത് വരെപൊരുതുക മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി ; അനില്കുമാര് പറയുന്നു .....
ഇത് കാതിക്കുടത്തിന്റെ വിധിയാണ് , മരിച്ചുതീരല്‍ .മൂന്ന് പതിറ്റാണ്ട് മുന്പ് പ്രവര്ത്തനം ആരംഭിച്ച നിറ്റജലാറ്റിന്‍ കമ്പനി വിഷ മലിനീകരണവും വിഭവ ചൂഷനവുമെല്ലാം തുടരുകയാണ് ... മരണവും അതേപടിതുടരുകയാണ് .......എല്ലാവരും ഇക്കാര്യങ്ങള്‍ സമ്മതിക്കുനുവെങ്കിലും സര്ക്കാരോ രാഷ്ട്രിയ പാര്ട്ടികളോ ഒരുചെറു വിരല്‍ പോലും അനക്കുന്നില്ല പകരം മരിക്കാതിരിക്കാന്‍ കുതറുന്ന പാവം മനുഷ്യരെ വീണ്ടും വീണ്ടുംചവിട്ടി താഴ്തുകയാണ് അവര്‍ . സര്ക്കാര് പിന്തുണയില്‍ കമ്പനി നിരന്തരം ജയിക്കുന്നു . സത്യത്തില്‍ മരണംമാത്രമാണ് കാതികുടതോട് നീതികട്ടുന്നത് .
ഇരകള്‍ വീണ്ടും തോറ്റു
കതികുടാതെ മനുഷ്യര്‍ ഏറ്റവും അവസാനമായി തോറ്റത് കഴിഞ്ഞ ആഴ്ചയാണ് - ജനുവരി 18 ന് തൃശൂര്കല്ലെക്ടരറെറ്റില് നടന്ന യോഗത്തില്‍ . അഞ്ചു കൊല്ലം മുന്പ് വരെ കാടും മലയും പാഞ്ഞു കയറി പരിസ്ഥിതിപ്രശ്നങ്ങളില്‍ ഇടിമുഴക്കം സൃഷ്ട്ടിച്ച വി എസ്. മന്ത്രി സഭയാണ് അവരെ തോല്പിച്ചത് . എളമരം കരീമിന്റെസനിധ്യത്തിലാണ് ഈ നാടിന്‍റെ നെഞ്ചകത്ത് ഒരാണി കൂടി അടിച്ചത് .
32 വര്ഷം നീണ്ട വിഷമലിനീകരണ ചരിത്രത്തില്‍ ആദ്യ ഉന്നതതല ചര്ച്ചയായിരുന്നു അത് .തോല്പിക്കാനുള്ളമറ്റൊരു നാടകമാണ് ആരെങ്ങേരന്നിരിക്കുനത് എന്നറിഞ്ഞിട്ടും സന്തോഷത്തോടെ ആക്ഷന്‍ കൌണ്സിലും ഇരകളുംചര്ച്ചക്ക് ചെന്നു സര്ക്കാരിനു
മുന്നില്‍ പ്രശ്നങ്ങള്‍ പറയാന്‍ ആദ്യം കിട്ടുന്ന അവസരം പഴക്കരുതല്ലോ .പ്രതേക സാഹചര്യത്തിലാണ് ചര്ച്ചക്ക്വഴിയൊരുങ്ങിയത് .ചാലക്കുടി പുഴയുടെ നെഞ്ചിലേക്ക്കമ്പനി വിഷജലം തുറന്നു വിടെന്ന കുറ്റനൊരുകുഴലുണ്ട് .ജനുവരി ഏഴിന് പുഴയുടെ കുണ്ടു കടവിലെ മാന്ഹോള്‍ ഷട്ടര്‍ പൊട്ടി .വിഷജലം ഇരുണ്ടുപുറത്തേക്കു ഒഴുകി .പ്രക്ഷോഭത്തെ തുടര്ന്ന് ഖനജലം വിടുന്നത് നിര്ത്തിയെന്നും ശുദ്ധീകരിച്ച ജലമാണ് പുഴയില്ഒഴുക്കുന്നതെന്നുമുള്ള കമ്പനി വാദമാണ് ഇതോടെ ഒഴുകിപോയത് .പെട്ടന്ന് തന്നെ ചോര്ച്ച അടക്കാന്‍ കമ്പനിശ്രമിച്ചെങ്കിലും ആക്ഷന്‍ കൌണ്സിലും നാട്ടുകാരും തടഞ്ഞു . പഞ്ചായത്ത് ഭൂമിയിലുടെ അനുമതി ഇല്ലാതെമാലിന്ന്യം ഒഴുക്കുന്ന പൈപ് അറ്റകുറ്റപണി നടത്തുന്നത് നിര്ത്താന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപെട്ടു.പിറ്റേന്ന് കമ്പനി വീണ്ടും ശ്രമം തുടര്ന്നപ്പോള് കലക്ടറുടെ ഉത്തരവുന്ടെന്നു പറഞ്ഞു പോലീസിന്റെപിന്തുണയോടെ നടന്ന ശ്രമം സമരസമിതി തടഞ്ഞു .തുടര്ന്ന് പോലീസ് സമരക്കാര്ക്ക് എതിരെ നടത്തിയ ഏകപക്ഷീയ ലാത്തിച്ചാര്ജില് 23 ന് പേര്ക്ക് പരിക്കേറ്റു .ഇവരില്‍ 3 പേരുടെ നില ഗുരിതരമായിരുന്നു തുടര്ന്ന്തഹസില്ദാര് എത്തി അറ്റകുറ്റപണി തടഞ്ഞു . എന്നാല്‍ പിറ്റേന്ന് കമ്പനി വീണ്ടും ശ്രമം തുടര്ന്നപ്പോള്സമരസമിതി തഹസില്ദാരെയും പോലീസിനെയും വിളിച്ചു . പോലിസ് വന്നെങ്കിലും ഇടപെടാതെതിരിച്ചുപോയി . തുടര്ന്ന് ,നാട്ടുകാരും തൊഴിലാളികളുമായി കശപിശ നടന്നു മലിനജലം പുറത്തുവിടാന്കഴിയാതെ കമ്പനി ഉത്പാദനം നിര്‍ത്തിവച്ചു . ഈ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും ഉത്പാദനം തുടരുന്നതിന്അവസരം ഒരുക്കാനാണ് മന്ത്രി യുടെ മുന്കൈയില് ചര്ച്ച നടന്നത് ....
ചര്ച്ചയില് പ്രശനം ഉന്നയിക്കും മുന്പ് മന്ത്രി നാടകമാരംഭിച്ചു .മലിനീകരണം പഠിക്കാന്‍ എട്ടംഗ സമിതിയെചുമതലപെടുതിട്ടുണ്ട് .3 മാസത്തിനകം അവര്‍ റിപ്പോര്ട്ട് നല്കും . അതുവരെ പ്രവര്ത്തനം നടത്താന്അനുവദിക്കണം . സര്ക്കാരിന്റെ സ്വന്തം ആളുകള്‍ ആയിരുന്നു പഠന സമിതിയില്‍ . ഭരണം മാറും വരെറിപ്പോര്ട്ടിന്റെ കാര്യം പറഞ്ഞു സമരക്കാരെ കുടുക്കാനും പിന്നീടുള്ള കാര്യം അടുത്ത സര്ക്കാരിന്റെകോര്ട്ടിലേക്ക് തട്ടാന്‍ ആയിരുന്നു മന്ത്രിയുടെ തന്ത്രം .നിലവില്‍ കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ ക്കെതിരെനടപടി എടുക്കുക ,സമരസമിതി പ്രവര്ത്തകരെ കള്ളകെസില്‍ കുടുക്കുന്നത് നിര്ത്തുക തുടങ്ങിയ ആവശ്യങ്ങളില്നിന്നും മന്ത്രി ചെറു ചിരിയോടെ തടി ഊരി .മലിനികരണം പഠിക്കാന്‍ വിധക്ത സമിതി എന്നെഴുതിയ മാധ്യമങ്ങള്കുര്ക്കം വലി തുടരുന്നു .
ഇതിനിടയില്‍ എന്നത്തേയും പോലെ കോടതിയില്‍ നിന്നും അനുകുല ഉത്തരവ് വാങ്ങി പോലിസ് ഏമാന്മാരുടെഉശിരന്‍ കാവലില്‍ കമ്പനി പൈപ് അറ്റകുറ്റപണി നടത്തി .ചരിത്രത്തിലെ ആദ്യ ചര്ച്ച കഴിഞ്ഞു ഇരകള്‍ നാട്ടില്തിരിച്ചെത്തുബോഴേക്കും കമ്പനിയില്‍ ഉത്പാദനം തകൃതി ആയിരുന്നു .......
കൊടും വഞ്ചനയുടെ ജുഗല്‍ ബന്തി
ഈ സംഭവത്തിന്റെ അനേകം ആവര്ത്തനങ്ങള് ആണ് കാതിക്കുടത്തിന്റെ ചരിത്രം . ഒരു ജനതമരിച്ചുതീരുന്നതിന്റെ ലക്ഷണം ഒത്ത തിരക്കഥ
ത്രിശൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കാടുകുറ്റി ഗ്രമാപഞ്ഞയത്തിലെ കാതികുടം ഗ്രാമത്തില്ചലകുടി പുഴയുടെ തീരത്ത് 1975ലാണ് കേരള കെമിക്കല്സ് ആന്ഡ് പ്രോട്ടീന്സ് ലിമിറ്റഡ് (കെ.സി.പി.എല്‍)ആരംഭിച്ചത്. ജലാടിന് ഉണ്ടാക്കാന് ആവിശ്യമായ ഓസീന് എന്നാ പ്രോടിന് മൃഗങ്ങളുടെ എല്ലില്നിന്നുംവേര്തിരിക്കുന്ന പ്രക്രിയയാണ് കതുക്കുടാതെ ഫാക്ടറിയില് നടക്കുന്നത് ഹൈഡ്രോ ക്ലോറിക് ആസിട് , ചുണ്ണബുംവെള്ളവും ആണ് ഉത്പാദന പ്രക്രിയയിലെ ചേരുവകള്‍ . പ്രതി ദിനം 120 ലക്ഷം ലിറ്റര്‍ ഹൈഡ്രോ ക്ലോറിക്ആസിഡും രണ്ടു കോടി ലിറ്റര് വെള്ളവും പ്രതിദിനം ആവശ്യമായി വരുന്നു ( മലിനികരണ നിയന്ത്രണബോര്ഡിനെ ഉദ്ധരിച്ചു കമ്പനി അവകാശപെടുന്നത് എല്ല് 80 ടണ്ണും വെള്ളം 62 ലക്ഷം ലിറ്ററും എന്നാണ് )മാലിന്ന്യം കുടുതലും ഉത്പാദനം കുറവും എന്നതാണ് ഓസീന് ഉത്പാദനത്തിന്റെ പ്രത്യേകത .
ഉല്പാദിപ്പിക്കപ്പെടുന്ന ഒസീന്റെ മുന്നില്‍ രണ്ടു ശതമാനവും ജപ്പാനിലേക്ക് കയറ്റി അയക്കുന്നു . ബാക്കിയുള്ളത്ചുണ്ണാബും വെള്ളവും ചേര്ത്ത് ( LIMED OSSIEN ) എന്നാ രുപത്തിലക്കുന്നു . ഇത് കാക്കനാടുള്ള ജലാറ്റിന്നിര്മ്മാണ യുണിറ്റിലേക്ക് അയക്കുന്നു . ഡ്രൈ കാത്സ്യം ഫോസ്ഫേറ്റ് എന്ന ഉപോല്പ്പന്നവും നിര്മ്മിക്കുന്നു .
കമ്പനിയുടെ തന്തമാര്‍ ആര് കമ്പനിയുടെ ഇപ്പോഴത്തെ ഉടമകള് ആര് ...???? ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളില് മുന്നില് നില്കുന്നത്ഇതാണ് .കേരള സംസ്ഥാന വ്യവസായ വികസന കോര്പറെഷനും നിറ്റ ജലാറ്റിന് എന്ന ജാപ്പനീസ് കമ്പനിയുംചേര്ന്ന സംയുക്ത സംരംഭ മായാണ് ഇത് തുടങ്ങിയത് തുടക്കത്തില്‍ 52 ശതമാനം ഓഹരികളും കോര്പ്പറെഷന്ആയിരുന്നു എന്നാല് ഇപ്പോള്‍ 30 ശതമാനത്തോളം ഓഹരികള് മാത്രമാണ് വ്യവസായ വികസനകോര്പ്പറെഷന്റെ കൈയ്യില്‍ . ഭുരിഭാഗം ജപ്പാന് കമ്പനികളായ നിറ്റ ജലാറ്റിന് കമ്പനിക്കും മിത്സുബുഷികോര്പ്പറെഷനുമാണ് . 2008 ല് നടകിയമായി കമ്പനിയുടെ പേര് നിറ്റ ജലാറ്റിന് ഇന്ത്യ ലിമിറ്റഡ് ( N G I L )എന്നാക്കി മാറ്റി . കേരള സര്ക്കാരിന്റെ ഉടമസ്ഥതയിലുള്ള അര്ദ്ധ പൊതുമേഖല സ്ഥാപനം പെടുന്നനെ ജാപ്പനീസ്കമ്പനിയുടെ പേര് സ്വീകരിച്ചത് ഒട്ടും ചര്ച്ച ചെയ്യപെടാതെ ആയിരുന്നു .
വിവരാവകാശ നിയമപ്രകാരം വിവരങ്ങള് ആരഞ്ഞപ്പോള് ഇതൊരു സ്വോകര്യ കമ്പനി ആണെന്നും നിയമംഇതിനു ബാധകമാല്ലെന്നുമായിരുന്നു കമ്പനിയുടെ മറുപടി .ഇതേകാര്യം പിന്നീടു കേരള വ്യവസായ കോര്പ്പറെഷനും സ്ഥിരികരിച്ചു .വിവരാവകാശ നിയമപ്രകാരം തൃശ്ശൂരിലെ ജനനീതി ആരാഞ്ഞ ചോദ്യങ്ങള്ക്ക് മറുപടിയായികോര്പ്പറെഷന് MD അല്കേഷ് കുമാര് ശര്മ്മ 2010 ജൂണ്‍ 18 നാണ് മറുപടി നല്കിയത് . കാതിക്കുടത് ഉള്ളത്സ്വകാര്യ കമ്പനി ആണെന്നായിരുന്നു വിശദീകരണം . ഗവേഷകനായ റാം പ്രസാദ് കാഫ് ലേക്ക് കാതികുടംഗ്രമാപഞ്ഞയത് നല്കിയ മറുപടിയിലും ഈ കാര്യം പറയുന്നു .
ഈ മറുപടി അനേകം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് . സര്ക്കാരിന്റെ 52 ശതമാനം ഓഹരി എങ്ങനെ 30ശതമാനമായി കുറഞ്ഞു ??? ബാക്കി 20 ശതമാനം ഇപ്പോള് ആരുടെ കൈയ്യില് ആണ് ??? ബഹുരാഷ്ട്രകുത്തകകളുടെതാണ് കമ്പനി എങ്കില് വ്യവസായ വകുപ്പ് അഡീഷനല് പ്രിന്സിപ്പല് സെക്രട്ടറി ടി . ബാലകൃഷ്ണന്‍ , വ്യവസായ വികസന കോര്പ്പറെഷന് എം .ഡി അല് കേഷ് കുമാര്‍ ശര്‍മ തുടങ്ങിയവര്‍ കമ്പനിയുടെ തലപ്പത്ത്തുടരുന്നതിന്റെ അര്ഥം എന്താണ് ??? വ്യവസായ മന്ത്രി എളമരം കരീം കംബനികര്യത്തിനു മുന്നിട്ടിറങ്ങുന്നത്എന്ത് അടിസ്ഥാനത്തില് ആണ് ?? സര്ക്കാര് ഏജന്സികള് കമ്പനിക്കുവേണ്ടി കൈമെയ് മറന്നു പ്രവര്ത്തിക്കുന്നത്എന്ത് അടിസ്ഥാനത്തില് ആണ് ?? പ്രധാന മന്ത്രി മന്മോഹന് സിങ്ങിന്റെ പ്രിന്സിപ്പല് സെക്രട്ടറി T K A .നായര്നേരത്തെ കമ്പനിയുടെ ചെയര്മാന് ആയിരുന്നു . അദ്ദേഹം ഇപ്പോഴും കമ്പനിയുടെ സ്വന്തം ആള് ആണ് സ്വകാര്യസ്ഥാപനമാണ് ഇതെങ്കില് ഇതെങ്ങനെ സാധ്യമാകും ??? ജാപ്പനീസ് ബഹുരക്ഷ്ട്ര കമ്പനി മലിനികരണം ,വിഭവചുഷണം ,കൈയേറ്റം എന്നിവ തുടരുന്നത് ആരുടെ പിന്ബലത്തില് ആണ് ??? കമ്പനി ഉണ്ടാക്കുന്ന കോടികളുടെലാഭ വിഹിതം പോവുന്നത് ആരുടെയൊക്കെ കൈകളിലേക്കാണ് ?? ഈ ചോദ്യങ്ങളുടെ മറുപടി കമ്പനിയുടെഇരുമ്പ് മറ കടന്നു ഇതുവരെ പുറത്തറിഞ്ഞിട്ടില്ല .ഇക്കാര്യത്തില് ഇനി കൃത്യമായ ഉത്തരം നല്കേണ്ടത് സര്ക്കാര്ആണ് .
ജപ്പാന് കമ്പനിയുടെ പ്രതിനിധികളായ നോറിമോച്ചി സോഗ , K E ,NOW . ടി യമാകി തുടങ്ങിയവരും ഡയറക്ടാര്ബോര്ഡിലുണ്ട് . ഭോപാല് ദുരന്തത്തില് യുനിയന് കാര്ബൈഡു ചെയ്തത് പോലെ ദുരന്തം വന്നാല് ജാപ്പനീസ്കുത്തകകള്‍ ഉത്തരവാദിതങ്ങളില്നിന്നും തലയുരന് കഴിയുന്ന വിധത്തിലാണ് കമ്പനിയുടെ അധികാരഘടനയെന്നാണ് അറിയുന്നത് .
jobyrainbow തുടരും ...........
No comments:
Post a Comment