Powered By Blogger

Wednesday, November 23, 2011

നിറ്റ ജലാടിന്‍ കമ്പനി പുഴയില്‍ നിന്ന് വെള്ളം എടുക്കുന്നത് നിര്‍ത്തി വെക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഉത്തരവ്

 വെള്ളക്കൊള്ള   
കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ അനവധിയാണ് . ഇതില്‍ പ്രധാനം വെള്ളക്കൊള്ളയാണ് . ഒസിന്ഉല്പാദാനത്തിന് കമ്പനി പ്രതിദിനം രണ്ട്‌ കോടി ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി പഠനങ്ങള്വ്യെക്തമാക്കുന്നു . എന്നാല്‍ പ്രതിദിനം 60 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദംഇത് തെറ്റാണെന്ന് ആക്ഷന്‍ കൌണ്സില്‍ തെളിയിച്ചിട്ടുണ്ട് . ചാലക്കുടി പുഴയില്‍ സ്വന്തമായി പമ്പ് ഹൗസ്സ്ഥാപിച്ചു 24 മണിക്കുറും പ്രവര്ത്തിക്കുന്ന 60 H P മോട്ടോറുകള്‍ ഉപയോഗിച്ച് പടുകുറ്റന്‍ പൈപ്പുകളിയാണ്കമ്പനി വെള്ളം ഊറ്റുന്നത് . പഞ്ചായത്തില്‍ നിന്നോ മറ്റേതെങ്കിലും സര്ക്കാര്‍ സ്ഥാപനത്തില്‍ നിന്നോഒരനുമതിയും ഇതിനു നേടിയിട്ടില്ല .മലിനികരണ നിയന്ത്രണ  ബോര്ഡിന്റെ അനുമതിയുണ്ടെന്ന് കമ്പനി പിന്നീടുവാദിചെങ്കിലും തങ്ങള്ക്കു അനുമതി നല്കാന്‍ അധികാരമില്ലെന്ന് 2009 ല്‍ ബി ഡി . ദേവസി MLA  കത്തിക്കുടത്വിളിച്ചു ചേര്ത്ത പരിപാടിയില്‍ അന്നത്തെ .മലിനികരണ നിയന്ത്രണ  ബോര്ഡിന്റെ ചെര്മാന്‍ SD .ജയപ്രസാദ്തന്നെ വെക്തമാക്കിട്ടുണ്ട് .

പുഴയോരത്ത് അനുമതിയില്ലാതെയാണ് കമ്പനി പമ്പ് ഹൗസ് സ്ഥാപിച്ചത് .വെള്ളം എത്തിക്കുന്നതിനുള്ള കൂറ്റന്പൈപ് സ്ഥാപിച്ചതും അനുമതി ഇല്ലാതെയാണ് . ഭുമി കൈയേറിയത് കുടാതെ മറ്റാര്ക്കും പ്രവേശനംനല്കാത്തവിധം കമ്പനി പ്രതേക കവല്ക്കരെയും നിയോഗിച്ചിട്ടുണ്ട് .മാലിനികരണത്തെ കുറിച്ച് പഠിക്കുന്നതിനുഈ കാവല്ക്കാര്‍ തടസങ്ങള്‍ സൃഷ്ട്ടിച്ചതായി  netharland  സര്വ്വകലാശാലയിലെ ഗവേഷകന്‍ റാം പ്രസാദ്‌ കാഫ്ലെ ഗവേഷണ പ്രബന്ധത്തില്‍ വെക്തമാക്കിട്ടുണ്ട് .32 വര്ഷം കൊണ്ട്  കമ്പനി   23000  കോടി ലിറ്റര്‍ വെള്ളംഇവിടെ നിന്നും ഊറ്റിയിട്ടുണ്ട്  എന്നാണ് ഏകദേശ കണക്കു . ആരോടും അനുമതി വാങ്ങാതെ നഗ്നമായി നടത്തുന്നവെള്ള  ക്കൊള്ള ആയതിനാല്‍ കമ്പനി ചില്ലി കാശ് ഇതിനു നല്കിട്ടില്ല്യ .നിറ്റജലാടിന്‍ കമ്പനി പുഴയില്‍ നിന്ന് വെള്ളം എടുക്കുന്നത് നിര്‍ത്തി വെക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഉത്തരവ് നല്‍കി  .

കാലന്റെ കാര്യാലയത്തില്‍ ജില്ല കലക്ടര്‍ 25-11-2011 ന് എത്തുന്നു....

കാലന്റെ കാര്യാലയത്തില്‍ ജില്ല  കലക്ടര്‍ 25-11-20011 ന് എത്തുന്നു  ജനപ്രധിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടക്കം കമ്പനി സന്ദര്‍ശിക്കുന്നു. തദവസരത്തില്‍ പ്രശ്ന ബാധിതരായ ജനങ്ങളും, പരിസ്ഥിതി-മനുഷ്യാവകാശ- സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകരും കാതിക്കുടം സമര പന്തലില്‍ എത്തി ചേരണമെന്ന് അഭ്യര്‍ത്തിക്കുന്നു. നമുക്കും കതികുടാതെ ജനങ്ങള്‍ക്കും വേണ്ടാത്ത ,ഇവിടത്തെ ജനങ്ങളുടെ ജീവന്‍ പറിചെടുതുകൊണ്ടിരിക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനി വേരോടെ പിഴുതെറിയാന്‍ നന്മ്മയുടെ ,അതിജീവനത്തിന്റെ  ശബ്ദം അറിയിക്കുവാന്‍ കാതികുടം സമരത്തില്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും പിന്തുണ നല്‍കികൊണ്ടിരിക്കുന്ന എല്ലാ നന്മ്മയുള്ള പ്രവര്‍ത്തകരും സഹകരിക്കണം , കാതിക്കുടം സമര പന്തലില്‍ എത്തി ചേരണമെന്ന് അഭ്യര്‍ത്തിക്കുന്നു. 
ആക്ഷന്‍ കൌണ്‍സിലിനു വേണ്ടി,
ചന്ദ്രശേഖരന്‍
കാതിക്കുടം.