കാതികുടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം ചുറ്റുമുള്ള മനുഷ്യര്‍ക്ക് നാശങ്ങള്‍ വിതച്ചുകൊണ്ട് മനുഷ്യരുടെ പ്രാണവായു പോലും നിഷേധിച്ചുകൊണ്ട് ജില്ല കളക്ടരുടെ ഉത്തരവ് പോലും ലംഘിച്ചു കൊണ്ട് തകൃതിയായി നടുക്കുകയാണ്
തൃശൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ കാതികുടം ഗ്രാമത്തില്ചലകുടി പുഴയുടെ തീരത് മൂന്ന് പതിറ്റാണ്ട് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച നിറ്റ ജലാറ്റിന്‍ കമ്പനി വിഷമലിനീകരണവും വിഭവ ചൂഷനവുമെല്ലാം തുടരുകയാണ് ... മരണവും അതേപടി തുടരുകയാണ് .......
Friday, February 24, 2012
NGIL കമ്പനിക്കെതിരെ ക്യാബസുകളുടെ സര്‍ഗ്ഗാത്മക പ്രതിഷേധം .
ജനകിയ പ്രസ്ഥാനങ്ങളുടെ ദേശിയ സഖ്യത്തിന്റെ { NAPM } ആഭിമുഖ്യത്തില്‍ കേരളത്തിലെ ജാനകിയ പ്രസ്ഥാനങ്ങളെ കുറിച്ചും സാമൂഹ്യ - പാരിസ്ഥിങ്ങളെ കുറിച്ചും മനസിലാക്കാന്‍ സംഘടിപ്പിച്ച യുവജന ക്യാബ് കാതികുടം സമരത്തിനും സമര ഭൂമിയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ചും NGIL കമ്പനി പടിക്കലേക്കു മാര്‍ച്ച് നടത്തുകയും പുഴയും പ്രദേശങ്ങളെയും മലിനീകരണം എങ്ങനെ ബാധിക്കുന്നു വെന്ന് മനസിലാക്കുകയും ചെയ്തു . മുദ്ര്യവക്ക്യങ്ങളും പാട്ടുകളുമായി ഇവര്‍ സമര പ്രവര്‍ത്തകര്‍ക്ക് ആവേശമായി . സംഘം സമരത്തെക്കുറിച്ച് തെരുവ് നാടകം അവതരിപ്പിക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു . തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ട്ടപരിഹാരം നല്‍കണമെന്ന് ആവിശ്യപെട്ട വിദ്യാര്‍ഥികള്‍ NGIL കമ്പനി അടച്ചു പൂട്ടണമെന്ന് ആഹ്വാനം ചെയ്തു .
Subscribe to:
Posts (Atom)