Powered By Blogger

Tuesday, February 14, 2012

കാതികുടം NGIL കമ്പനിയുടെ മാലിന്യ പൈപ്പ് പൊട്ടി പുഴയില്‍ മാലിന്യം പടര്‍ന്നു


ഇവിടം വിഷമാണ് ...... ഈ ഗ്രാമം മലിനമാണ്‌ ...... വിഷ വായുവും ,മലിനജലവും ഇവിടം നരകമാക്കുന്നു ....








 


കാതികുടം നിറ്റ ജലാറ്റിന്‍ കമ്പനി പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പ് പൊട്ടി മാലിന്യം പുഴയില്‍ വ്യാപിച്ചു . ഇന്ന് രാവിലെ ഇത് ശ്രദ്ധയില്‍ പെട്ട പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകരും കാടുകുറ്റി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി . ചാലക്കുടി MLA സ്ഥലം സന്ദര്‍ശിച്ചു . പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്ധ്യോഗസ്ഥര്‍ എത്തി മാലിന്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു .തുടര്‍ച്ചയായി മാലിന്യം പുഴയിലോഴുക്കുമ്പോഴും സാമ്പിളുകള്‍ ശേഖരിച്ചു പ്രഹസനം നടത്തുന്ന ഉധ്യോഗസ്ഥരെ ചോദ്യം ചെയ്ത  ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ക്കുനെരെയും നാട്ടുകര്‍ക്കുനെരെയും സ്ഥലത്തെത്തിയ കൊരട്ടി പോലീസ് അപമാര്യതയായി പെരുമാറിയത് സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു .
കമ്പനിയുടെ മാലിന്യ വിപത്തിനെതിരെ ശക്തമായ സമരം തുടര്ന്നുകൊണ്ടിരിക്കെ കഴിഞ്ഞ നവംബര്‍ 1 ന്  കമ്പനി അന്യായമായി സ്ഥാപിച്ച മാലിന്യ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി തെറിച്ചു നിരവധിപേര്‍ ചികിത്സയില്‍ ആയപ്പോള്‍ അധികൃതര്‍ ഇടപെട്ടു ഒരു മാസത്തോളം കമ്പനി അടച്ചിട്ടിരുന്നു . ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പുഴയിലേക്ക് യാതൊരു കാരണവശാലും മാലിന്യം ഒഴുക്കരുതെന്നും ദുര്‍ഗന്ധം ഉണ്ടാകരുതെന്നും .ഇനിയും ഇത് തുടര്‍ന്നാല്‍ ശക്തമായ നടപടികള്‍ സ്വികരിക്കുമെന്നും മുഖ്യമന്ത്രിയും കൂടാതെ ചാലക്കുടി ,കൊടുങ്ങല്ലൂര്‍ MLA മാരും കമ്പനിക്ക് താക്കീത് നല്‍കിയിരുന്നു . കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിച്ചശേഷം രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടെന്നു ജനങ്ങള്‍ പരാതി നല്‍കിയിരുന്നു . കമ്പനി ഇതെല്ലാം പരസ്യമായി ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പ് എടുത്തു മാറ്റുന്നതിനും കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വികരിക്കണം എന്നും അല്ലാത്ത പക്ഷം തീക്ഷണമായ സമര രീതികളുമായി മുന്നോട്ടു പോകുമെന്നും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു ........


 

No comments:

Post a Comment