രാസ മാലിന്യം കലര്‍ന്ന മലിന ജലം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W 4659 )
നാട്ടുകാര്‍ തടഞ്ഞു.
കാതികുടം നിറ്റ ജെലാടിന്‍ കമ്പനിയിലേക്ക് ആസിഡ് കൊണ്ടുവരുന്നത്തിന്റെ
മറവില്‍ ടാങ്കര്‍ ലോറിയില്‍ യാതൊരു രേഖകളും ഇല്ലാതെ അനധികൃതമായി
കാക്കനാട് പ്ലാന്‍റില്‍ നിന്നും രാസ മാലിന്യം കലര്‍ന്ന മലിന ജലം
കൊണ്ടുവന്ന് കമ്പനിയുടെ മലിനജലനിര്‍ഗമന പൈപ്പിലൂടെ ചാലകുടി പുഴയിലേക്ക്
ഒഴുക്കി വിടുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാരും സമര സമിതി പ്രവര്‍ത്തകരും
പല ദിവസം നിരീക്ഷണം നടത്തി മാലിന്യം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W
4659 ) 17.05 .2011 രാത്രി തടഞ്ഞു വച്ച് പോലീസ് അധികാരികളെയും പഞ്ചായത്
അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്ടടിയില്‍
എടുത്തിട്ടുണ്ട്. രാവിലെ തഹസില്‍ദാര്‍ വന്നു പരിശോധിക്കുമെന്ന്
പഞ്ചായത്ത് പറയുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ നാട്ടുകാര്‍ കമ്പനി
ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.
മോഹനന്‍, വാര്‍ഡ് മെമ്പര്‍ ഷേര്‍ലി പോള്‍. എം.സി. ഗോപി തുടങ്ങിയവര്‍
നേതൃത്വം നല്‍കി. കാതികുടം നിറ്റ ജെലാടിന്‍ കമ്പനിയുടെ ജല വായു
മലിനീകരണം മൂലം പൊറുതി മുട്ടിയ നാട്ടുകാര്‍ സ്മരമുഖതായിരിക്കെ കമ്പനി
പുറത്തു നിന്നും മാലിന്യം കൊണ്ടുവന്ന് പ്രശ്നം രൂക്ഷമാക്കുന്നതില്‍ ജനം
രോഷകുലരയിരിക്കുന്നു.
kunilmel kuru pole aane .... malinyam kondu poruthi mutiya kathikudathe janangalkku mel veedum purame ninnu malinyam kondu thattunnath anuvadhikkan padillyathathanu
ReplyDelete