Powered By Blogger

Friday, November 11, 2011

NGIL issue-meeting in the chamber of Ditrict Collector, Thrissur



                                      സുഹൃത്തെ,

ഇന്നലെ കളക്ടറുടെ ചേംബറില്‍ നടന്ന മീറ്റിംഗില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ കമ്പനി തുറക്കരുതെന്ന് തീരുമാനമായി. ഒരു തുള്ളി വെള്ളം പോലും അത് എത്ര ശുദ്ധീകരിച്ചതാനെങ്ങില്‍  കൂടി ചാലകുടി പുഴയിലേക്ക് ഒഴുക്കിവിടരുതെന്നും വായു മലിനീകരണം ഒരു ശതമാനം പോലും ഇല്ലെന്ന് ഉറപ്പുവരുത്താതെ കമ്പനി തുറക്കാന്‍ പാടില്ലെന്നും അതുവരെ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്നും ടി.എന്‍.പ്രതാപന്‍, എം.എല്‍.എ. ആവശ്യപ്പെട്ടു. മലിനീകരണം ഒരു വസ്തുതയാണെന്നും ദുര്‍ഗന്ധം ഉണ്ടെന്നും ജനങ്ങള്‍ അസ്വസ്തരാനെന്നും, അത് ഒഴിവാക്കാന്‍ കമ്പനി ഇതുവരെയും ശ്രമിച്ചിട്ടില്ലെന്നും, ബി.ഡി.ദേവസ്സി, എം.എല്‍.എ കുറ്റപ്പെടുത്തി. പൊട്ടിത്തെറിച്ച ബയോഗാസ് പ്ലാന്‍റ് അടക്കം കമ്പനിക്കുള്ളില്‍ നടക്കുന്ന നിര്മാനപ്രവര്തനങ്ങല്‍ക്കൊന്നും പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിചിട്ടില്ലെന്നും, പുഴയിലേക്ക് നിര്‍ബാധം രാസമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നുണ്ടെന്നും പഞ്ചായത്തിന്റെ ഉത്തരവുകള്‍ കമ്പനി മാനിക്കാരില്ലെന്നും, ടൈസി ഫ്രാന്‍സിസ്, പഞ്ചായത്ത് പ്രസിടന്റ്റ് അറിയിച്ചു. കമ്പനി നില നിര്‍ത്തി, പരിഹാരം കാണണമെന്നാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിടന്റ്റ് ഫിന്‍സോ തങ്കച്ചനും ബ്ലോക്ക്‌ മെമ്പര്‍ ലീല സുബ്രമണ്യനും പറഞ്ഞത്. സമരസമിതിക്ക് വേണ്ടി പ്രോഫസ്സര്‍. കുസുമം ജോസഫ്‌ വിഷയം അവതരിപ്പിച്ചു. കുട്ടികളുടെ അവകാശ വര്‍ഷം ആചരിക്കുമ്പോള്‍, ബയോഗാസ് പ്ലാന്‍റ് പൊട്ടിത്തെറിച്ചു  എട്ടു കുട്ടികളടക്കം നിരവധി പേരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും, തലേന്ന് കമ്പനി ഇറക്കിയ പത്രപ്പരസ്യത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ടീച്ചര്‍ ആരംഭിച്ചത്.  മുപ്പതു വര്‍ഷമായി കമ്പനി തുടരുന്ന നിയമലംങ്ങനങ്ങളും പുഴക്കും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും  വരുത്തി വെച്ച സര്‍വനാശങ്ങള്‍ക്കും ഉത്തരവാദിയായ കമ്പനി നഷ്ട പരിഹാരം നല്‍കി നാട്ടില്‍ നിന്ന്  ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. എസ്.പി.രവി, അനില്‍കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടു സംസാരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച ടെക്നിക്കല്‍ കമ്മിറ്റിയുടെ രിപോര്ടിലെ സംഗ്രഹം മീറ്റിംഗില്‍ വായിക്കുകയുണ്ടായി. ജനപ്രിതിനിധികളെയോ, പഞ്ചായതിനെയോ പരിസരവാസികളെയോ  അറിയിക്കാതെ നടത്തിയ റിപോര്‍ട്ട് ഏകപക്ഷീയമാണെന്ന്, പ്രതാപന്‍, എം.എല്‍. എ പറഞ്ഞു. റിപോര്‍ട്ട് അന്ഗീകരിക്കുന്നില്ലെന്നു സമര സമിതി അറിയിച്ചു. പി.സി.ബി., ഡി.എം.ഓ, വാട്ടര്‍ അതോരിടി, ഇറിഗേഷന്‍, പൊലിസ്  തുടങ്ങിയ വകുപ്പുകളും പങ്കെടുത്തു. 
കളക്ടര്‍, ആര്‍.ഡി.ഓ, തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കാമെന്ന് കളക്ടര്‍ അറിയിച്ചു.
സ്നേഹപൂര്‍വ്വം,
ചന്ദ്രശേഖരന്‍

No comments:

Post a Comment