കാതികുടം . അന്തരീക്ഷത്തില്‍ അതിരൂക്ഷ ദുര്‍ഗന്ധം
കാതികുടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം ചുറ്റുമുള്ള മനുഷ്യര്‍ക്ക് നാശങ്ങള്‍ വിതച്ചുകൊണ്ട് മനുഷ്യരുടെ പ്രാണവായു പോലും നിഷേധിച്ചുകൊണ്ട് ജില്ല കളക്ടരുടെ ഉത്തരവ് പോലും ലംഘിച്ചു കൊണ്ട് തകൃതിയായി നടുക്കുകയാണ്
കമ്പനി മതിലിനോടെ ചേര്‍ന്ന് താമസിക്കുന്ന നമ്മോതാപറബില്‍ ഉണ്ണിയുടെ കുടുംബത്തിലെ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പ്രാണ വായു ശ്വസിക്കാന്‍ പോലും ആകാതെ കലശലായ ശ്വാസ തടസം മൂലം [ ഉണ്ണി -67 വയസ്സ് , ഭാര്യ ഭവാനി - 56 , പ്രഭാകരന്‍ മകന്‍ 6 മാസം പ്രായമുള്ള അര്‍ജുന്‍ ] അടുത്തുള്ള DR. ജോസ് നെല്ലിശ്ശേരിയുടെ ചികിത്സക്ക് ശേഷം വൈകീട്ട് വിട്ടയച്ചു . ഇന്ന് ഉച്ച തിരിഞ്ഞു കമ്പനിയുടെ പരിസര പ്രദേശത്ത് അതി രൂക്ഷ ദുര്‍ഗന്തം ആയിരുന്നു . പിഞ്ചു കുഞ്ഞിന്റെ അമ്മ പോലീസില്‍ വിളിച്ചു പരാതി പറഞ്ഞപ്പോ ഇതെല്ലം ഞങ്ങളുടെ ജോലി അല്ലെന്നും താമസിക്കുന്ന സ്ഥലത്ത് നിന്നും മാറി പോകനുമാണ് പോലീസ് പറഞ്ഞത് .
ഒരു തുള്ളി ജലം കമ്പനി പുഴയിലേക്ക് ഒഴുക്കരുതെന്നുള്ള ഉത്തരവ് നിലനില്‍ക്കെ, കമ്പനി മലിനജലം ചാലക്കുടി പുഴയിലേക്ക് സകല നിയമങ്ങളും ലംഘിച്ചുകൊണ്ട് അനതികൃതമായി മലിന ജലം പുഴയിലേക്ക് തള്ളുകയാണ്
കഴിഞ്ഞ ദിവസം മലിനജലം പുഴയിലേക്ക് ഒഴുകുന്ന കുഴല്‍ ബ്ലോക്ക് ആകുകയും, കുഴലിന്റെ മാന്‍ഹോള്‍ തള്ളിപോവുകയും കമ്പനിയുടെ മലിനജലം പരിസരങ്ങളില്‍ വ്യാപിച്ചത് ജനങ്ങളുടെ ശ്രദ്ധയില്‍ പെടുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും , പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ചറിയിക്കുകയും ചെയ്തീട്ടുണ്ട് .
No comments:
Post a Comment