Powered By Blogger

Tuesday, February 28, 2012

മാര്‍ച്ച് മാസ പരിപാടികള്‍മാര്‍ച്ച് മാസ പരിപാടികള്‍


മാര്‍ച്ച് മാസ പരിപാടികള്‍

2012 മാര്‍ച്ച്് 2-3-4
കേരളീയം മാധ്യമശില്പശാല
(സാമൂഹ്യനീതിക്കായുള്ള മാധ്യമപ്രവര്‍ത്തനം: പ്രതിസന്ധികള്‍, പരിഹാരങ്ങള്‍)
2012 മാര്‍ച്ച് 2,3,4 തീയ്യതികളില്‍
അസീസി ശാന്തികേന്ദ്ര, കറുകുറ്റി, ഏറണാകുളം
കേരളത്തിലെ പരിസ്ഥിതി-സാമൂഹ്യ വിഷയങ്ങള്‍ ചെയ്യുന്നു
പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, മുല്ലപ്പെരിയാര്‍/അതിരപ്പിള്ളി, കാതിക്കുടം, പെരിയാര്‍, പമ്പ, വേമ്പനാട് കായല്‍, മുത്തങ്ങ, ചെങ്ങറ, മൂലമ്പിള്ളി, ദേശീയപാത വികസനം
ബന്ധങ്ങള്‍ക്ക്: 
കേരളീയം മുനിസിപ്പല്‍ മാര്‍ക്കറ്റ്, കൊക്കാലെ, തൃശൂര്‍-21
ഫോണ്‍ : 94465769943, 0487-2421385

Friday, February 24, 2012

കാതികുടം . അന്തരീക്ഷത്തില്‍ അതിരൂക്ഷ ദുര്‍ഗന്ധം

കാതികുടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം ചുറ്റുമുള്ള മനുഷ്യര്‍ക്ക്‌ നാശങ്ങള്‍ വിതച്ചുകൊണ്ട് മനുഷ്യരുടെ പ്രാണവായു പോലും നിഷേധിച്ചുകൊണ്ട് ജില്ല കളക്ടരുടെ ഉത്തരവ് പോലും ലംഘിച്ചു കൊണ്ട് തകൃതിയായി നടുക്കുകയാണ് 

NGIL കമ്പനിക്കെതിരെ ക്യാബസുകളുടെ സര്‍ഗ്ഗാത്മക പ്രതിഷേധം .

  ജനകിയ പ്രസ്ഥാനങ്ങളുടെ ദേശിയ സഖ്യത്തിന്റെ { NAPM } ആഭിമുഖ്യത്തില്‍ കേരളത്തിലെ ജാനകിയ പ്രസ്ഥാനങ്ങളെ കുറിച്ചും സാമൂഹ്യ - പാരിസ്ഥിങ്ങളെ  കുറിച്ചും മനസിലാക്കാന്‍ സംഘടിപ്പിച്ച യുവജന ക്യാബ് കാതികുടം സമരത്തിനും സമര ഭൂമിയിലെ ജനങ്ങള്‍ക്ക്‌ ഐക്യദാര്‍ഡ്യമര്‍പ്പിച്ചും NGIL കമ്പനി പടിക്കലേക്കു മാര്‍ച്ച്‌ നടത്തുകയും പുഴയും പ്രദേശങ്ങളെയും മലിനീകരണം എങ്ങനെ ബാധിക്കുന്നു വെന്ന് മനസിലാക്കുകയും ചെയ്തു . മുദ്ര്യവക്ക്യങ്ങളും പാട്ടുകളുമായി ഇവര്‍ സമര പ്രവര്‍ത്തകര്‍ക്ക് ആവേശമായി . സംഘം സമരത്തെക്കുറിച്ച് തെരുവ് നാടകം അവതരിപ്പിക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു . തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ട്ടപരിഹാരം നല്‍കണമെന്ന് ആവിശ്യപെട്ട വിദ്യാര്‍ഥികള്‍ NGIL കമ്പനി അടച്ചു പൂട്ടണമെന്ന് ആഹ്വാനം ചെയ്തു . 

Tuesday, February 14, 2012

കാതികുടം NGIL കമ്പനിയുടെ മാലിന്യ പൈപ്പ് പൊട്ടി പുഴയില്‍ മാലിന്യം പടര്‍ന്നു


ഇവിടം വിഷമാണ് ...... ഈ ഗ്രാമം മലിനമാണ്‌ ...... വിഷ വായുവും ,മലിനജലവും ഇവിടം നരകമാക്കുന്നു ....








 


കാതികുടം നിറ്റ ജലാറ്റിന്‍ കമ്പനി പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പ് പൊട്ടി മാലിന്യം പുഴയില്‍ വ്യാപിച്ചു . ഇന്ന് രാവിലെ ഇത് ശ്രദ്ധയില്‍ പെട്ട പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകരും കാടുകുറ്റി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി . ചാലക്കുടി MLA സ്ഥലം സന്ദര്‍ശിച്ചു . പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്ധ്യോഗസ്ഥര്‍ എത്തി മാലിന്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു .തുടര്‍ച്ചയായി മാലിന്യം പുഴയിലോഴുക്കുമ്പോഴും സാമ്പിളുകള്‍ ശേഖരിച്ചു പ്രഹസനം നടത്തുന്ന ഉധ്യോഗസ്ഥരെ ചോദ്യം ചെയ്ത  ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ക്കുനെരെയും നാട്ടുകര്‍ക്കുനെരെയും സ്ഥലത്തെത്തിയ കൊരട്ടി പോലീസ് അപമാര്യതയായി പെരുമാറിയത് സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു .
കമ്പനിയുടെ മാലിന്യ വിപത്തിനെതിരെ ശക്തമായ സമരം തുടര്ന്നുകൊണ്ടിരിക്കെ കഴിഞ്ഞ നവംബര്‍ 1 ന്  കമ്പനി അന്യായമായി സ്ഥാപിച്ച മാലിന്യ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി തെറിച്ചു നിരവധിപേര്‍ ചികിത്സയില്‍ ആയപ്പോള്‍ അധികൃതര്‍ ഇടപെട്ടു ഒരു മാസത്തോളം കമ്പനി അടച്ചിട്ടിരുന്നു . ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പുഴയിലേക്ക് യാതൊരു കാരണവശാലും മാലിന്യം ഒഴുക്കരുതെന്നും ദുര്‍ഗന്ധം ഉണ്ടാകരുതെന്നും .ഇനിയും ഇത് തുടര്‍ന്നാല്‍ ശക്തമായ നടപടികള്‍ സ്വികരിക്കുമെന്നും മുഖ്യമന്ത്രിയും കൂടാതെ ചാലക്കുടി ,കൊടുങ്ങല്ലൂര്‍ MLA മാരും കമ്പനിക്ക് താക്കീത് നല്‍കിയിരുന്നു . കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിച്ചശേഷം രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടെന്നു ജനങ്ങള്‍ പരാതി നല്‍കിയിരുന്നു . കമ്പനി ഇതെല്ലാം പരസ്യമായി ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പ് എടുത്തു മാറ്റുന്നതിനും കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വികരിക്കണം എന്നും അല്ലാത്ത പക്ഷം തീക്ഷണമായ സമര രീതികളുമായി മുന്നോട്ടു പോകുമെന്നും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു ........